ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ബത്തേരി മേഖല സമ്മേളനം നടത്തി

ബത്തേരി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ബത്തേരി മേഖല സമ്മേളനം നടത്തി. മേഖല പ്രസിഡന്റ്‌ സാജൻ പി ഐ, അധ്യക്ഷനായിരുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിനോജ് മാത്യു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സജീവ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു ട്രെഷർ ബാബു KT വരവ് ചിലവ് കണക്കവതരിപ്പിച്ചു. ജോയി മത്തായി മുഖ്യ പ്രഭാഷണം നടത്തി, ബത്തേരി മേഖലയിൽ മെമ്പർമാരുടെ കുട്ടികളുടെ ഇടയിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ ഫുൾ A plus കിട്ടിയ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.

2024-25 വർഷത്തെ സുൽത്താൻ ബത്തേരി മേഖല ഭാരവാഹികളായി പ്രസിഡണ്ട് സാജൻ പി ഐ, വൈ. പ്രസിഡണ്ട് ഡാമിൻ ജോസഫ്, സെക്രട്ടറി സജീവ്. ആർ, ജോ. സെക്രട്ടറി പ്രതീഷ് ചീരൽ, ട്രെഷർ മധു കട്ടയാട്, PRO ജോജി വർഗീസ്, വയനാട് ജില്ല കമ്മിറ്റി അംഗങ്ങളായി ജോയി മത്തായി, ബാലു , ബാബു KT, മധു, ഷാജി, സുനീഷ് എന്നിവരെ തെരെഞ്ഞെടുത്തു, നിയുക്ത കമ്മറ്റി അംഗങ്ങൾക്ക്, ജില്ലാ ട്രഷർ, k.k ജേക്കബ്, ഭാസ്കരൻ, ബാലു എന്നിവർ ആശംസയർപ്പിച്ചു, ബാബു KT സമ്മേളനത്തിന് നന്ദി പറഞ്ഞു

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.