പടിഞ്ഞാറെത്തറ: ഈ മാസം 18, 19 തിയ്യതികളിൽ പടിഞ്ഞാറെത്തറയിൽ വെച്ച് നടക്കുന്ന
വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശന കർമ്മം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ നിവ്വഹിച്ചു. ചടങ്ങിൽ പബ്ലിസിറ്റി ചെയർമാൻ ഇ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പി. ടി. എ. പ്രസിഡന്റ് സുധീഷ്. ടി. എസ്, എസ്. എം. സി. ചെയർമാൻ. സണ്ണി.കെ.ജെ. ഹെഡ് മാസ്റ്റർ ടി.ബാബു, ബിജുകുമാർ.പി , മൊയ്തു. ടി ,മൊയ്തു.ഇ, ഫാത്തിമ. എ , റസിയ. കെ , ഷംന റിയാസ്, നജീറ നവാസ്, സുഹൈല. കെ,സലീന. എം.എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിസിപ്പാൾ. പി. പി. സുബ്രമണ്യൻ സ്വാഗതവും, കൺവീനർ മമ്മൂട്ടി. ടി നന്ദി പ്രഭാഷണവും നടത്തി

മധുരസ്മൃതി പുന സമാഗമം നടത്തി
കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്







