സൺഡേ ക്രിക്കറ്റേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് കവുമന്ദം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സ്റ്റാർ സ്ട്രൈകേഴ്സ് സി.സി യെ പരാജയപ്പെടുത്തി ഫാൽക്കൻസ് കവുമന്ദം വിജയിച്ചു. വിജയികൾക്കുള്ള ട്രോഫികൾ പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, തരിയോട് സ്കൂൾ എംസി കമ്മിറ്റി ചെയർമാൻ കാസിം എന്നിവർ ട്രോഫികൾ കൈമാറി. ടൂർണമെന്റിലെ താരവും, ബെസ്റ്റ് ബോളറുമായി ജിബിനെയും, ബെസ്റ്റ് ബാറ്റർ ആയി അതുലിനെയും, ബെസ്റ്റ് കീപ്പർ ആയി അരുൺ മടക്കുന്നിനെയും , ബെസ്റ്റ് ഫീൽഡർ ആയി ഫൈസൽ മുത്തണിയേയും, എമെർജിങ് പ്ലയെർ ആയി അനന്ദു ഹാനിഷ്നെയും തിരഞ്ഞെടുത്തു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







