കാവുംമന്ദം: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കാവുംമന്ദം കാലികുനി സ്വദേശിനി എം എ നഹ്ഷാനയെ യൂത്ത് ലീഗ് അനുമോദിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉപഹാരം നൽകി. യൂത്ത് ലീഗ് പ്രസിഡണ്ട് എംപി ഹഫീസലി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എസ്എൻഡിപി വൈ എസ് എസ് കോളേജിൽ നിന്നാണ് നഹ്ഷാന പഠനം പൂർത്തിയാക്കിയത്. കാവുംമന്ദം കാലികുനി മഞ്ചപ്പുള്ളി അഷ്റഫ്, റംല ദമ്പതികളുടെ മകളാണ് നഹ്ഷാന. സഹീറുദ്ധീൻ പള്ളിമാലിൽ, കെ പി സബീർ അലി, എംകെ റഹൂഫ്, കെ പി ഇസ്ഹാഖ്, ഉസ്മാൻ മഞ്ചപ്പുള്ളി, ജലീൽ തയ്യിൽ, ഹൈദർ ഗസീബ്, എം എ ഫൈസൽ, എം എ സുഫൈൽ തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ
കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ







