ദേശീയ നിയമ സേവന അതോറിറ്റി നിര്‍ദ്ദേശ പ്രകാരം കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി കോടതികളില്‍ നവംബര്‍ 9ന് ദേശീയ ലോക് അദാലത്ത് നടത്തുന്നു. ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ തുടങ്ങിയവ അദാലത്തിലേക്ക് നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ചെക്ക് കേസുകള്‍, മോട്ടോര്‍വാഹന വകുപ്പ് കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലെ വിവാഹമോചന കേസുകള്‍ ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വ്വീസ് സംബന്ധിച്ച കേസുകള്‍, സിവില്‍ കോടതിയില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ ഒത്തുതീര്‍പ്പാക്കാം. പുതിയ പരാതികള്‍ ഒക്‌ടോബര്‍ 28 വരെ സ്വീകരിക്കും. ജില്ലാ, താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍ 04936 207800

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്