നാഷണല്‍ ആയുഷ്മിഷന്‍ അഞ്ചുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എസ്.സി എം.എല്‍.ടി , ഡി.എം.എല്‍.ടി യോഗ്യതയുള്ള 40 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഒക്‌ടോബര്‍ 23 ന് രാവിലെ 10 ന് അഞ്ചുകുന്ന് ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







