സഹകരണവകുപ്പിന് കീഴിലുള്ള തിരുവനന്തപുരം കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് കിക്മയില്‍ എം.ബി.എ ഫുള്‍ ടൈം കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 16 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കരണിയിലെ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്ങ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്, ബിസിനസ് അനലറ്റിക്സ് എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍ 9446835303, 8547618290

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്