വയനാട് എഞ്ചിനീയറിങ്ങ് കോളേജില്‍ ഒന്നാം വര്‍ഷ റെഗുലര്‍ ബി ടെക് ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 22 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ ടി.സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഹാജരാകണം. സ്വകാര്യ സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കേണ്ടതാണ്. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 04935 257320, 04935 257321

ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ
കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ







