ശ്രേയസ് മലവയൽ യൂണിറ്റിലെ പ്രതീക്ഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വിനി ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏലിക്കുട്ടി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.മുതിർന്ന സംഘാംഗങ്ങളെ ഷാൾ അണിയിച്ച് ആദരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശിവനന്ദയ്ക്ക് മെമെന്റോ നൽകി.
ദിവ്യ പ്രകാശൻ,ഷേർലി, ഫാത്തിമ എന്നിവർ സംസാരിച്ചു.
സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







