പൂഴിത്തോട്-പടിഞ്ഞാറത്തറ പാത;ഇൻവെസ്റ്റിഗേഷൻ നടപടികൾ വേഗത്തിലാക്കണം ജനകീയ കർമ്മസമിതി.

പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് വനഭൂമി ലഭ്യമാക്കി റോഡ് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ഊരാളുങ്കൾ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ ഉപയോഗിച്ച് നടത്തുന്ന സർവ്വേ നടപടികൾ പെട്ടെന്ന് പൂർത്തീകരിച്ച് റോഡ് യാഥാർത്ഥ്യമാക്കണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് ജനകീയ കർമ്മ സമിതി ആവശ്യപ്പെട്ടു. റോഡിന് തറക്കല്ലിട്ടിട്ട് 30 വർഷം പൂർത്തിയായ ഈ ഘട്ടത്തിൽ ഇനിയും പ്രവർത്തികൾ അനന്തമായി നീട്ടി കൊണ്ടുപോകുന്നത് പ്രതിഷേധാർഹമാണ്. നിലവിൽ വയനാട് ജില്ലയിലേക്ക് കടക്കാനുള്ള മാർഗങ്ങളെല്ലാം പലവിധത്തിലുള്ള തടസ്സങ്ങൾ നേരിടുന്നുണ്ട്. താമരശ്ശേരി ചുരത്തിൽ നിരന്തരം മണിക്കൂറുകളോളം വാഹനങ്ങൾ കാത്ത് കെട്ടി കിടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് അടിയന്തിര ചികിത്സയ്ക്കും ജോലി , പരീക്ഷ ആവശ്യങ്ങൾക്കുമായി പോകുന്ന പാവപ്പെട്ടവരെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. വലിയ ഒരു മനുഷ്യാവകാശ പ്രശ്നമായി ഇതിനെ കാണേണ്ടതാണ്. ഇക്കാര്യത്തിൽ ഉചിതമായ സമീപനം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശകുന്തള ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ കമൽ ജോസഫ്, കെ.ടി കുഞ്ഞബ്ദുല്ല , എ . അബ്ദുറഹ്മാൻ, സി.കെ ആലി കുട്ടി, സാജൻ തുണ്ടിയിൽ, അസീസ് കളത്തിൽ, യു .സി ഹുസൈൻ, ,ബെന്നി മാണിക്കത്ത്, പി.ജെ ഉലഹന്നാൻ , കെ. ഹംസ , തങ്കച്ചൻ നടക്കൽ, പ്രകാശൻ വി ,ഷമീർ കടവണ്ടി,കെ.പി നാസർ ,സെക്രട്ടറി അഷറഫ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.

മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ

വൈദ്യുതി മുടങ്ങും

മാനന്തവാടി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി, പേര്യ, തവിഞ്ഞാല്‍ ഭാഗങ്ങളില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി 28 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.