മുത്തങ്ങ പൊൻകുഴി ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയമാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച്
ഒരാൾ മരിച്ചു.ഒരാൾക്ക് ഗുരുതര പരുക്ക്.
കോഴിക്കോട് വെള്ളിമാട്‌കുന്ന് ആൽബിൻറി അഗസ്റ്റിൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയെ മീറ്റ് ആഷർ (22) നെ ഗുരുതര പരുക്കുകളോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം.

ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് കൂടുതലും ഒറ്റയ്ക്കിരിക്കുമ്പോഴെന്ന് കണക്കുകൾ; ഈ സാഹചര്യം എങ്ങനെ നേരിടും
2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ