പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുറുമ്പാല ഗവൺമെൻറ് ഹൈസ്കൂളിന് കായിക ഉപകരണങ്ങൾ കൈമാറി .
2006-07 വർഷത്തെ(ഏഴാം ക്ലാസ് )വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റീ യൂണിയന്റെ ഭാഗമായി ഹാൻഡ് ബോളും ഗോൾ പോസ്റ്റും സംഭാവന നൽകിയത് .
കായികരംഗത്തെ സ്കൂളിന്റെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് കായികോപകരണങ്ങൾ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് സാറിന് കൈമാറിയത്.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







