മീനങ്ങാടി: യാക്കോബായ സണ്ടേസ്ക്കൂൾ അസോസിയേഷൻ്റെ കേന്ദ്ര മൽസരത്തിൽ മലബാർ ഭദ്രാസനത്തിന് റണ്ണേഴ്സ് അപ്പ് കിരീടം. എറണാകുളം പുത്തൻകുരിശിൽ വെച്ചായിരുന്നു മത്സരം. വയനാട്, നീലഗിരി ഉൾപ്പെടുന്ന മലബാർ ഭദ്രാസനത്തിന്സീനിയർ ബാല പ്രതിഭ,സബ് ജൂനിയർ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം, ജൂനിയർ, സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. സണ്ടേസ്കൂൾ അസോസിയേഷൻ പ്രസിഡൻ്റ് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയിൽ നിന്നും ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി. വിജയികളെ അസോസിയേഷൽ ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, കലോൽസവ സെക്രട്ടറി ടി.വി സജീഷ് എന്നിവർ അനുമോദിച്ചു.
ഇൻസ്പെക്ടർമാരായ ടി.ജി ഷാജു, എൻ.പി തങ്കച്ചൻ, കെ.കെ യാക്കോബ്, ഹെഡ്മാസ്റ്റർ പ്രതിനിധി പി കെ ഏലിയാസ് എന്നിവർ നേതൃത്വം നൽകി

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്