പനമരം: ലോക വിദ്യാർത്ഥി ദിനത്തിൽ പനമരം സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഇംഗ്ലീഷ് ഭാഷയിലെ യുവ എഴുത്തുകാരനുമായ മുഹമ്മദ് അൻഷാദിനെ വയനാട് കൈറ്റ് കോർഡിനേറ്റർ ബാലൻ മാസ്റ്റർ മൊമൻ്റോ നൽകി ആദരിച്ചു .പ്രസ്തുത ചടങ്ങിൽ പിടി എ പ്രസിഡണ്ട് സുബൈർ KT പ്രിൻസിപ്പാൾ രമേഷ് കുമാർ , സീനിയർ അസിസ്റ്റന്റ് ഷിംജി ജേക്കബ്, രേഖ കെ, നവാസ് ടി എന്നിവർ പങ്കെടുത്തു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







