ജില്ലാ സായുധ സേനാ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 2010 മോഡല്‍ രണ്ട് ടാറ്റാ സുമോ വാഹനങ്ങള്‍, 815 ലിറ്റര്‍ പഴയ എഞ്ചിന് ഓയില്‍ എന്നിവ ഒക്ടോബര്‍ 22 ന് രാവിലെ 11 മുതല്‍ വൈകീട്ട് 4.30 വരെ www.mstcecommerce.com ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒക്ടോബര്‍ 21 വരെ ജില്ലാ സായുധ സേനാ കമാന്ണ്ടന്റിന്റെ അനുമതിയോടെ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വാഹനങ്ങള്‍, എഞ്ചിന് ഓയില്‍ എന്നിവ പരിശോധിക്കാം. ഫോണ്‍ 9846255251

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







