“അതിവേഗം ബഹുദൂരം”: ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി കോൺഗ്രസ്; അങ്കത്തട്ടിൽ പ്രിയങ്കയും, രാഹുൽ മാങ്കൂട്ടവും, രമ്യ ഹരിദാസും

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥികൾ.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രമ്യ ആലത്തൂര്‍ മുന്‍ എംപിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്.

വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. പാലക്കാട്, ചേലക്കര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളിന്റെ പേരിനാണ് മുന്‍തൂക്കം. മുന്‍ സിപിഎം നേതാവ് ഇകെ ഇമ്ബിച്ചിബാവയുടെ മകന്റെ ഭാര്യ കൂടിയാണ് ബിനുമോള്‍. ആലത്തൂരില്‍ യുആര്‍ പ്രദീപിനാണ് മുന്‍തൂക്കം. പാലക്കാട് ബിജെപിയില്‍ സി കൃഷ്ണകുമാറിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട് പരിഗണനയിൽ. ആലത്തൂരില്‍ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ച് ലക്ഷം വോട്ട് നേടിയ പ്രൊഫ. ടിആര്‍ സരസുവിനാണ് ചേലക്കരയിലെ ബിജെപി സാധ്യത പട്ടികയില്‍ മുന്‍തൂക്കം.

വയനാട്ടിലെ സ്ഥാനാര്‍ഥിയെ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാഹുലിനെ നേരിട്ട ആനി രാജ പ്രിയങ്കയ്‌ക്കെതിരെ എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇഎസ് ബിജിമോള്‍, വയനാട് ജില്ലാ സെക്രട്ടറി ഇജെ ബാബു എന്നിവര്‍ക്കാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍തൂക്കം. ബിജെപിയില്‍നിന്ന് എംടി രമേശ്, എപി അബ്ദുള്ള കുട്ടി എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.

മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ

വൈദ്യുതി മുടങ്ങും

മാനന്തവാടി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി, പേര്യ, തവിഞ്ഞാല്‍ ഭാഗങ്ങളില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി 28 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.