മാനന്തവാടി : മാനന്തവാടി ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് മാനന്തവാടി എ..ഇ.ഒ മുരളീധരൻ എ .കെ . പതാക ഉയർത്തിയതോടെ ഒളിമ്പിക്സിന് ഉജ്വല തുടക്കമായി. വടക്കെ വയനാടിൻ്റെ കൗമാരക്കാരിലെ ഓട്ടത്തിലും ചാട്ടത്തിലും മറ്റ് കായിക ഇനങ്ങളിലും ഉയരത്തിലും ചാട്ടത്തിലുമുള്ള മിന്നൽ വേഗതക്കാരെ നാടറിയും മൂന്ന് ദിനങ്ങളിലായി 2600 കായിക താരങ്ങൾ ചരിത്രം തീർക്കും ചടങ്ങിൽ അജയകുമാർ, ബിജു കെ. ജി. സിജോ ജോണി എന്നിവർ സംബന്ധിച്ചു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







