പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മുന്നിൽ അമ്മയും കാമുകനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കേസ്: പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും കേരള ഹൈക്കോടതി. കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മയുമായി കുട്ടി കാണ്‍കെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ സാധനങ്ങള്‍ വാങ്ങാൻ പറഞ്ഞയച്ച ശേഷം പ്രതികള്‍ ലോഡ്ജ് മുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടെന്നാണ് ആക്ഷേപം.

മുറി പൂട്ടാത്തതിനാല്‍ സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്ബോള്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി കണ്ടു. തുടർന്ന് കുട്ടിയെ രണ്ടാം പ്രതി കഴുത്തില്‍ പിടിച്ച്‌ തള്ളുകയും കവിളില്‍ അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സെക്ഷൻ 75, 294 (ബി), 341, 323, 34 എന്നിവ പ്രകാരം രണ്ടാം പ്രതി ശിക്ഷാർഹനാണെന്നും കുട്ടികളോടുള്ള ജുവനൈല്‍ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ) ഓഫ് ചില്‍ഡ്രൻ ആക്റ്റ്, സെക്ഷൻ 11 (ലൈംഗിക പീഡനം), പോക്‌സോ നിയമത്തിലെ 12 (ലൈംഗിക പീഡനത്തിനുള്ള ശിക്ഷ) എന്നിവയും നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ‌

ഹർജിക്കാരനും അമ്മയും നഗ്നരായ ശേഷം മുറി പൂട്ടുക പോലും ചെയ്യാതെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായി കോടതി കണ്ടെത്തി . മുറി പൂട്ടിയിട്ടില്ലാത്തതിനാല്‍ പ്രായപൂർത്തിയാകാത്ത കുട്ടി മുറിയില്‍ കയറിയതാണ് പ്രവൃത്തി കാണാൻ ഇടയാക്കിയതെന്നും കോടതി പറഞ്ഞു. കുട്ടി കാണണം എന്ന ഉദ്ദേശത്തോടെ ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. ഒരു വ്യക്തി, ഒരു കുട്ടിയെ നഗ്നശരീരം കാണിക്കുമ്ബോള്‍, അത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ 12-ാം വകുപ്പിലെ സെക്ഷൻ 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മുത്തങ്ങ: എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് ഇൻ്റലിജൻസ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് എന്നീ

അപ്രഖ്യാപിത പവർ കട്ടിനെതിരെ പ്രതീകാത്മക സമരവുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി: കെ എസ് ഇ ബി യുടെ അപ്രഖ്യാപിത പവർ കട്ടിനെതിരെ മാനന്തവാടി കെ എസ് ഇ ബി ഓഫീസിന് മുൻപിൽ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി.പായയും കുപ്പി

ഇത്രയും കാലം കൂടെ താമസിച്ചു, ഒരുകുട്ടിയുമായി, ഇപ്പോൾ ബലാത്സം​ഗമെന്ന് ആരോപിക്കുന്നത് എങ്ങനെ ശരിയാകും’; യുവതിയോട് ചോദ്യവുമായി സുപ്രീം കോടതി

ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പുറത്തുപോകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹത്തിന്റെ അഭാവത്തിൽ ഇത്തരം ബന്ധങ്ങളിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വ്യാജ വിവാഹ വാ​ഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.