ക്രിസ്മസ് വരെ കാത്തിരിക്കേണ്ട; കോട്ടയത്ത് ലുലു മാൾ നവംബറിൽ തുറക്കും; നേരിട്ട് ലഭ്യമാക്കുന്നത് 650 തൊഴിലവസരങ്ങൾ

കോട്ടയത്തെ ലുലു മാള്‍ ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന വേളയില്‍ ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി വ്യക്തമാക്കിയിരുന്നു.കോഴിക്കോടിന് ഓണ സമ്മാനമായിട്ടാണ് മാള്‍ ഒരുക്കിയതെങ്കില്‍ കോട്ടയത്ത് ക്രിസ്മസ് സമ്മാനമായി മാള്‍ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. എന്നാല്‍ അതിലും നേരത്തെ തന്നെ കോട്ടയത്തെ മാള്‍ പ്രവർത്തനം ആരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മണിപ്പുഴയില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാളില്‍ ഇനി അറ്റകുറ്റ പണികള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ മാള്‍ ഒരുങ്ങുന്നത്. 650 ജീവനക്കാർ വിവിധ വകുപ്പുകളിലായി ജോലി ചെയ്യും. താഴത്തെ നിലയില്‍ പ്രധാനമായും ലുലു ഹൈപ്പർ മാർക്കറ്റ് രണ്ടാമത്തെ നിലയില്‍ ലുലു ഫാഷൻ, ലുലു കണക്‌ട് എന്നിവയ്ക്കു പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ ഷോറുമുകള്‍ 500 പേർക്ക് ഇരിക്കാവുന്ന ഫൂഡ്കോർട്ട്, ഫണ്‍ടൂറ എന്നിവയുമുണ്ടാകും.

അവസാന ഘട്ട മിനുക്ക് പണികള്‍ നേരിട്ട് നിരീക്ഷിക്കുന്നതായി എം എ യൂസഫ് അലി തന്നെ കഴിഞ്ഞ ദിവസം കോട്ടയത്തെ മാളിലേക്ക് നേരിട്ടെത്തി. ഉദ്യോഗസ്ഥർക്കും സ്ഥാപനത്തിലെ ജീവനക്കാർക്കും പ്രത്യേക നിർദേശം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

ഏത് സ്ഥാപനത്തിന്റേയും വിജയ രഹസ്യം എന്ന് പറയുന്നത് നല്ല ഉല്‍പന്നങ്ങള്‍, മിതമായ വില, മികച്ച സേവനം, മികച്ച പാർക്കിങ് എന്നീ നാല് കാര്യങ്ങളാണ്. ഇത് നാം ഉറപ്പ് വരുത്തണമെന്നും ആദ്യ പ്രാർഥനാസംഗമത്തില്‍ പങ്കെടുക്കാനായി കൂടി എത്തിയ എം എ യൂസഫ് അലി പറഞ്ഞു.

നിയമം വിട്ടുള്ള ഒരു പരിപാടിയും പാടില്ല. കമ്ബനിയേയും ഉപഭോക്താക്കളേയും വഞ്ചിക്കാന്‍ പാടില്ല. എല്ലാത്തിന്റേയും അടിസ്ഥാനം എന്ന് പറയുന്നത് പ്രാർത്ഥനയാണ്. വ്യത്യസ്തമായ ജാതികളിലും മതത്തിലും പ്രവർത്തിക്കുന്നവർ ഇവിടെ ജോലി ചെയ്യുന്നു. ലോകമെമ്ബാടുമായി ലുലു ഗ്രൂപ്പിന് കീഴില്‍ 74000 പേർ ജോലി ചെയ്യുന്നുണ്ടെന്നും എംഎ യൂസഫ് അലി പറഞ്ഞു.

മാളിന്റെ പ്രവർത്തനം നവംബറോടെ തന്നെ ആരംഭിക്കാനുമാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.ഉല്‍പന്നങ്ങള്‍ ആദ്യമായി ഷെല്‍ഫുകളില്‍ എടുത്തുവയ്ക്കുന്ന കർമവും എം എ യൂസഫ് അലി തന്നെയാണ് നിർവ്വഹിച്ചത്. രണ്ട് മണിക്കൂറോളം സമയം എടുത്ത് മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ വിലയിരുത്തി.

കോട്ടയത്തെ മാളില്‍ മാത്രമല്ല, ഏതൊരു പുതിയ ലുലു മാളിന്റെ പ്രവർത്തനവും ഒന്നോ രണ്ടോ മാസം മുമ്ബ് തന്നെ നേരിട്ടെത്തി എം എ യൂസഫ് അലി വിലയിരുത്താറുണ്ട്. അവസാനഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ മറ്റ് നിർദ്ദേശങ്ങളോ വേണമെങ്കില്‍ അദ്ദേഹം നല്‍കും. അതോടൊപ്പം തന്നെ ജീവനക്കാരെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്യും.

മാളിന് എതിർവശത്തെ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡില്‍ ഹെലികോപ്റ്ററില്‍ സഹോദരന്‍ എംഎ അഷ്റഫ് അലിക്കൊപ്പം വന്നിറങ്ങിയ എംഎ യൂസഫ് അലി തന്റെ ആഡംബര കാർ സ്വയം ഡ്രൈവ് ചെയ്താണ് മാളിലേക്ക് എത്തിയത്. കോട്ടത്തെ ലുലു മാള്‍ കൂടെ പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിലെ ലുലു മാളുകളുടെ എണ്ണം അഞ്ചായി ഉയരും.

കൊച്ചി, തിരുവനന്തപുരം, പാലക്കോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ കേരളത്തില്‍ മാളുകളുള്ളത്. കോട്ടയത്തിന് പിന്നാലെ തിരൂർ, പെരിന്തല്‍മണ്ണ, തൃശൂർ, കൊട്ടിയം എന്നിവിടങ്ങളിലും ലുലുവിന്റെ പുതിയ മാളുകള്‍ വരുന്നുണ്ട്.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്

പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും

ഭവന സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: സ്വന്തമായി ഒരു വീട് എന്ന ഓരോ കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നം 75 അർഹരായ കുടുംബങ്ങൾക്ക് കൂടി യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ഭവനം ലക്ഷ്യമിട്ട് ജനറൽ വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കും എസ്

മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടാൻ കമ്പനികൾ

ഒരു ജിബിഡാറ്റ പ്ലാൻ പിൻവലിച്ച ടെലികോം കമ്പനികൾ അടുത്തതായി ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്താൻ പോവുകയാണെന്നാണ്ഈ വർഷം അവസാനത്തോടെയും 2026 മാർച്ചിലുമായി കമ്പനികൾ ഡാറ്റ പ്ലാനുകളിൽ 10-12 ശതമാനം വില വർധിപ്പിക്കും എന്നാണ് വിവരം.തുടർച്ചയായമാസങ്ങളിൽ

കർഷക അവാർഡ് ഏറ്റുവാങ്ങി ടി.എം ജോർജ്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കാർഷിക വികസന ബാങ്കിന് അവാർഡ്

2024-25 വർഷത്തെ കുടിശിക നിവാരണ പ്രവർത്തനങ്ങൾക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബേങ്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ അവാർഡ്.വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ, സെക്രട്ടറി എ.നൗഷാദ്

വൈദ്യുതി മുടങ്ങും

പാടിച്ചിറ കെഎസ്ഇബി പരിധിയിൽപ്പെടുന്ന സി വി കവല, പാറക്കടവ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ (ഒക്ടോബര്‍ 16) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. Facebook Twitter

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.