രാജ്യത്തെ തിരക്കേറിയ മാളുകൾ: ആദ്യ പതിനഞ്ചിൽ ഇടം നേടാതെ ലുലു; വിശദമായ പട്ടിക

രാജ്യത്തെ ഏറ്റവും വലിയ മാള്‍ ശൃംഖലയായി മാറാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തിന് പുറത്ത് ബംഗ്ലൂർ, ലഖ്നൗ, ഹൈദരബാദ് എന്നിവിടങ്ങളില്‍ മാളുകള്‍ പ്രവർത്തിക്കുന്ന ഗ്രൂപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ അഹമ്മദബാദില്‍ തുറക്കാനുള്ള ഒരുക്കത്തിലുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നിലവില്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ മാളുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ലുലു ഗ്രൂപ്പിന്റെ ഒരു മാളും ഇല്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന വെഗാസ് മാളാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ മാളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രമുഖ ലൊക്കേഷൻ എഐ സ്റ്റാർട്ടപ്പായ ജിയോഐക്യുവാണ് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തെ ഏറ്റവും തിരക്കേറിയ മാളുകളുടെ പട്ടിക പുറത്തുവിട്ടത്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ കണക്കില്‍ വെഗാസ് മാള്‍ ഒന്നാം സ്ഥാനത്ത് തുടരുമ്ബോള്‍ കിഴക്കൻ ഡല്‍ഹിയിലെ വി3എസ് ഈസ്റ്റ് സെൻ്റർ മാളും മുംബൈ മേഖലയിലെ ഫീനിക്സ് മാർക്കറ്റ്സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.

വെഗാസ് മാള്‍ (ദ്വാരക, ഡല്‍ഹി), V3S ഈസ്റ്റ് സെൻ്റർ മാള്‍ (ഡല്‍ഹി), ഫീനിക്സ് മാർക്കറ്റ്സിറ്റി (ഗ്രേറ്റർ മുംബൈ) എന്നിവിടങ്ങളില്‍ യഥാക്രമം 26212, 24282, 23000 പ്രതിദിന ശരാശരി സഞ്ചാരികളുണ്ടായെന്നാണ് ജിയോ ഐക്യു പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ആർ സിറ്റി മാള്‍ (നാലാം റാങ്ക്), വിവിയാന മാള്‍ (അഞ്ചാം റാങ്ക്), സീവുഡ്സ് ഗ്രാൻഡ് സെൻട്രല്‍ (പത്താം റാങ്ക്), ഹൈ സ്ട്രീറ്റ് ഫീനിക്സ് ( 12 -ാം റാങ്ക്) തുടങ്ങിയ മാളുകളുമായി പട്ടികയില്‍ മുംബൈ ആധിപത്യം സ്ഥാപിക്കുന്നതായും കാണാന്‍ സാധിക്കും.

ഡല്‍ഹി എൻ സി ആറിൽ നിന്ന് വെഗാസ് മാള്‍ (ഒന്നാം റാങ്ക്), വി3എസ് ഈസ്റ്റ് സെൻ്റർ മാള്‍ (രണ്ടാം റാങ്ക്), പസഫിക് മാള്‍, ടാഗോർ ഗാർഡൻ (എട്ടാം റാങ്ക്), സെലക്‌ട് സിറ്റിവാക്ക് (11-ാം റാങ്ക്), ഗൗർ സിറ്റി മാള്‍, ഗ്രേറ്റർ നോയിഡ (19-ാം റാങ്ക്), എന്നിവ ഉള്‍പ്പെടുന്നു. എലാൻ്റെ മാള്‍, ചണ്ഡീഗഡ് (6-ാം റാങ്ക്), ഫീനിക്സ് മാർക്കറ്റ്സിറ്റി, പൂനെ (ഏഴാം റാങ്ക്), ശരത് സിറ്റി ക്യാപിറ്റല്‍ മാള്‍, ഹൈദരാബാദ് (9-ാം റാങ്ക്), പല്ലാഡിയം അഹമ്മദാബാദ് (15-ാം റാങ്ക്) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് മാളുകളുടെ നില.

ഈ പട്ടികയില്‍ വരുന്ന ലുലു ഗ്രൂപ്പിന്റെ ഏക മാള്‍ ലഖ്‌നൗവിലെ മാളാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന മാളുകളുടെ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് ലഖ്‌നൗവിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. “ഓണ്‍ലൈൻ റീട്ടെയില്‍ സ്‌പെയ്‌സില്‍ നിന്ന് വ്യത്യസ്തമായി, ഓഫ്‌ലൈൻ ലോകത്ത് നിന്നുള്ള ഉപഭോക്തൃ ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും എളുപ്പത്തില്‍ ലഭ്യമല്ല. എങ്കിലും ജിയോഐക്യുവില്‍, ലൊക്കേഷൻ ഡാറ്റയുടെയും മെഷീൻ ലേണിംഗിൻ്റെയും മികവ് ഉപയോഗിച്ച്‌ അതിനെ മറികടക്കാന്‍ ശ്രമിച്ചു .” ജിയോഐക്യു, സഹസ്ഥാപകയും ചീഫ് ഡാറ്റാ ഓഫീസറുമായ അങ്കിത താക്കൂർ പറഞ്ഞു.

“ഇന്ത്യയുടെ വളർച്ചാ കാഴ്ചപ്പാടില്‍ റീട്ടെയില്‍ വ്യാപാരം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രാദേശിക കിരാന സ്റ്റോറുകള്‍ മുതല്‍ വിശാലമായ ഷോപ്പിംഗ് മാളുകള്‍ വരെയായി ഇന്ത്യയുടെ റീട്ടെയില്‍ മേഖല ഇന്ന് നാടകീയമായി വികസിച്ചു,” അങ്കിത താക്കൂർ കൂട്ടിച്ചേർത്തു.2023-24 ല്‍, ജിയോഐക്യു 850 ഓഫ്‌ലൈൻ സ്റ്റോറുകള്‍ തുറക്കാൻ സൗകര്യമൊരുക്കി, 2025 സാമ്ബത്തിക വർഷത്തില്‍ ഈ എണ്ണം നാലിരട്ടിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.

മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ

വൈദ്യുതി മുടങ്ങും

മാനന്തവാടി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി, പേര്യ, തവിഞ്ഞാല്‍ ഭാഗങ്ങളില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി 28 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.