ശാസ്ത്ര കൗതുകമുണർത്തി ‘വണ്ടർലാബു’ മായി തരിയോട് ജി.എൽ.പി. സ്കൂൾ

കാവുംമന്ദം: ‘ശാസ്ത്ര വഴിയിലൂടെ വിജ്ഞാനത്തിലേക്ക് ‘ എന്ന ആശയവുമായി ബന്ധപ്പെട്ട് തരിയോട് ജി എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ പരീക്ഷണ ഉത്സവം ‘വണ്ടർലാബ്’ വേറിട്ട അനുഭവമായി. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ 150 ഓളം വേറിട്ട പരീക്ഷണങ്ങൾ നടത്തിയപ്പോൾ സ്കൂൾ അങ്കണം സ്വതന്ത്ര പരീക്ഷണശാലയായി മാറി. വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ വരുന്ന പരീക്ഷണങ്ങളും നിത്യജീവിതത്തിൽ പരിചയപ്പെടുന്നതുമായ ശാസ്ത്രപരീക്ഷണങ്ങളും വിദ്യാർത്ഥികൾ സഹപാഠികൾക്കും രക്ഷിതാക്കൾക്കും മുമ്പിൽ അവതരിപ്പിച്ചപ്പോൾ ജിജ്ഞാസയുടെയും അത്ഭുതത്തിന്റെയും ഒരു മായിക ലോകം തുറക്കപ്പെട്ടു. ഈ വർഷം നൂറാം വാർഷികം ആഘോഷിക്കുന്ന തരിയോട് ജി എൽ പി സ്കൂളിലെ തനത് പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വണ്ടർലാബ്. എസ് എം സി ചെയർമാൻ
ബി സലീം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിന്ദു തോമസ് അധ്യക്ഷത വഹിച്ചു. പിടിഎ, എം പി ടി എ, അംഗങ്ങളും മറ്റു രക്ഷിതാക്കളും സന്നിഹിതരായിരുന്നു..

വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മുത്തങ്ങ: എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് ഇൻ്റലിജൻസ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് എന്നീ

അപ്രഖ്യാപിത പവർ കട്ടിനെതിരെ പ്രതീകാത്മക സമരവുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി: കെ എസ് ഇ ബി യുടെ അപ്രഖ്യാപിത പവർ കട്ടിനെതിരെ മാനന്തവാടി കെ എസ് ഇ ബി ഓഫീസിന് മുൻപിൽ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി.പായയും കുപ്പി

ഇത്രയും കാലം കൂടെ താമസിച്ചു, ഒരുകുട്ടിയുമായി, ഇപ്പോൾ ബലാത്സം​ഗമെന്ന് ആരോപിക്കുന്നത് എങ്ങനെ ശരിയാകും’; യുവതിയോട് ചോദ്യവുമായി സുപ്രീം കോടതി

ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പുറത്തുപോകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹത്തിന്റെ അഭാവത്തിൽ ഇത്തരം ബന്ധങ്ങളിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വ്യാജ വിവാഹ വാ​ഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.