54 പൊതുമേഖലാ സ്ഥാപനങ്ങളിൽ 33 എണ്ണവും നഷ്ടത്തിൽ; കോടികൾ ചെലവാക്കിയിട്ടും രക്ഷയില്ല; സംസ്ഥാന സർക്കാരിന് കാശ് ഉണ്ടാക്കിക്കൊടുക്കുന്നത് മദ്യവിൽപ്പനയും, ലോട്ടറി വില്പനയും മാത്രം: കണക്കുകൾ

വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള രക്ഷപ്പെടുത്താൻ മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും നടപടിയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ സ്ഥാപനത്തെ മാത്രമാണ് പ്രവര്‍ത്തന ലാഭത്തിലേക്കു കൊണ്ടുവരാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചത്. 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ 51 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 54 ആയി വര്‍ധിച്ചു എന്നതും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണ്.

സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ അധീനതയില്‍ കേരള റബര്‍ ലിമിറ്റഡ് ആരംഭിക്കുകയും കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള പേപ്പര്‍ പ്രോഡക്‌സ് ലിമിറ്റഡ് എന്നപേരിലും ഭെല്‍ ഇ.എം.എലിനെ കെല്‍ ഇ.എം.എല്‍ എന്നപേരിലും ഏറ്റെടുത്തിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുള്ളൂ എന്നതിനാല്‍ ലാഭത്തിലായില്ലെന്നും വ്യവസായ വകുപ്പ് പറയുന്നു. 2023 -24 സാമ്ബത്തിക വര്‍ഷത്തെ കണക്കു പ്രകാരം 33 സ്ഥാപനങ്ങള്‍ നഷ്ടത്തിലും 19 എണ്ണം പ്രവര്‍ത്തന ലാഭത്തിലുമാണ്. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സാണ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനം.107.85 കോടിരൂപ. ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 96 കോടി രൂപയുടെ നേട്ടവുമുണ്ടാക്കി

കോടികൾ ചെലവാക്കിയിട്ടും രക്ഷയില്ല

പൊതുമേഖല സ്ഥാപനങ്ങളെ രക്ഷപെടുത്താൻ 279 കോടി രൂപയുടെ നവീകരണപദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. എന്നാൽ ഈ പദ്ധതികൾ ഒന്നും ഫലവത്തായില്ല എന്നാണ് നഷ്ട കണക്കുകൾ സൂചിപ്പിക്കുന്നത്. നഷ്ടത്തിലുള്ളവയില്‍ മുമ്ബന്‍ കാഷ്യു ഡിവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. നഷ്ടം 45.38 കോടി. സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ കേരള പേപ്പര്‍ ലിമിറ്റഡിന്റെ നഷ്ടം 23 കോടിയാണ്. പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുന്നതോടെ ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷ. ട്രാവന്‍കൂര്‍ ടൈറ്റാനിയം 22.06 കോടിയും ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് 21 കോടിയുടെയും നഷ്ടത്തിലാണ്.

സര്‍ക്കാരിനു നേട്ടം മദ്യവും ലോട്ടറിയും:

പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തലയാതോടെ സര്‍ക്കാരിന്റെ വരുമാനത്തിന്റെ പ്രധാന ഭാഗവും ലോട്ടറി, മദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ്. സമീപകാലത്ത് പുറത്തുവന്നത് ഇത് തെളിയിക്കുന്ന കണക്കുകളാണ്.ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 41.55 % ലാഭമാണ് ലോട്ടറിയില്‍ നിന്നു സർക്കാരിന് ലഭിച്ചത്. ഓണം ബംബറില്‍ നിന്നു മാത്രം സംസ്ഥാന സർക്കാരിന് ലഭിച്ചത് 245.71 കോടി രൂപയാണ്. ലോട്ടറി അച്ചടിക്കാൻ ചിലവായത് 72 ലക്ഷം രൂപയും.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.