ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അപകടം; പ്രമുഖ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന് ഗുരുതര പരിക്ക്

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുല്‍ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകള്‍. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്.

ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. ഒരാഴ്ചയായി ബെഡ് റെസ്റ്റിലായ താരം സുഖം പ്രാപിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഓക്ടോബർ അഞ്ചിന് രാവിലെയായിരുന്നു അപകടം. ബെല്‍റ്റ് ധരിക്കാതെ 80 കിലോ ഭാരം ഉയർത്തുന്നതിനിടെ നടുവിലെ ഞരമ്ബ് വലിയുകയോ പേശികള്‍ക്ക് പരിക്കേല്‍ക്കുകയോ ആയിരുന്നു.

എന്നാൽ വ്യായാമം നിർത്താൻ തയാറാകാതിരുന്നതോടെ നടിയുടെ പരിക്കും ഗുരുതരമായി. ഇതോടെ മെഡിക്കല്‍ വിദഗ്ധർ നടിക്ക് വിശ്രമം നിർദേശിക്കുകയായിരുന്നു. ദേ ദേ പ്യാർ ദേ 2 എന്ന ചിത്രത്തിലാണ് രാകുല്‍ പ്രീത് സിംഗ് നിലവില്‍ അഭിനയിക്കുന്നത്. പരിക്കുമായി താരം സെറ്റിലെത്തിയെന്നും രണ്ടു ദിവസം ഷൂട്ടിംഗ് തുടർന്നുമെന്നാണ് വിവരം.

മൂന്നാം ദിവസം ഫിസിയോയെ കണ്‍സള്‍ട്ട് ചെയ്തെങ്കിലും മൂന്നു മണിക്കൂറിന് ശേഷം വേദന കൂടി. ജന്മദിന പാർട്ടിക്ക് മുമ്ബേ നടിയുയുടെ നില വഷളാവുകയായിരുന്നു. L4 L5 S1 നെർവുകള്‍ ഞെരുങ്ങിവലിഞ്ഞ് ക്ഷതമേല്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിപി ലെവല്‍ താഴ്ന്ന് നടി അവശയായി. ഇതോടെ ഡോക്ടർമാർ വിശ്രമത്തിന് നിർദേശിച്ചു. അതേസമയം താൻ ആറുദിവസമായി കിടപ്പിലാണെന്നും ഉടനെ തിരിച്ചുവരുമെന്നും നടി ഒരു വീഡിയോ പങ്കിട്ടുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.