എറണാകുളത്തെ അനാശാസ്യകേന്ദ്രത്തിൽ പോലീസ് റെയ്ഡ്; പരിശോധന സമയത്ത് കണ്ടെത്തിയത് നിരവധി സ്ത്രീകളെയും ഇടപാടുകാരെയും; നാലു പ്രതികൾ പിടിയിൽ

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുളള ഇരുനിലകെട്ടിടത്തില്‍ അനാശാസ്യം നടക്കുന്നെന്ന പരാതിയെ തുടര്‍ന്നുള്ള പോലീസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റിലായി.

സി.രാജേഷ് (39), വിഷ്ണു (35), ഷിജോണ്‍ (44), ആർ.ജി.സുരേഷ് (49) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഷിജോണ്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കാപ്പ പ്രകാരം ഇയാളെ ഒരു വര്‍ഷത്തേക്ക് തൃശൂരില്‍ നിന്നും നാടുകടത്തിയതാണ്. വിഷ്ണുവിന് എതിരെയും മോഷണ കേസുകളുണ്ട്.

റെയ്ഡ് നടക്കുമ്ബോള്‍ കെട്ടിടത്തിലെ പല മുറികളിലും സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. പണവും പിടിച്ചെടുത്തിട്ടുണ്ട്. കെട്ടിടം ലീസിന് എടുത്താണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശന്റെ നിർദേശപ്രകാരം എറണാകുളം സെൻട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം സെൻട്രല്‍ സ്റ്റേഷൻ എസ്‌എച്ച്‌ഒ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്‌ കുമാര്‍, സി.അനൂപ്, ഇന്ദുചൂഡൻ, സെല്‍വരാജ്, പിങ്ക് പട്രോള്‍ എഎസ്‌ഐ ഷൈനിമോള്‍, എഎസ്‌ഐ സി.ആര്‍.സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍ സി.വി.നിഷ, ജാനി ഫിലിൻ, സെൻട്രല്‍ പോലീസ് സ്റ്റേഷന്‍ എസ്സിപിഒ ജിജിമോൻ സെബാസ്റ്റ്യൻ, സനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ സുനോയി, സിപിഒ സോമരാജൻ., രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

40 വയസും അതില്‍ താഴെയും ഉളളവര്‍ക്ക് തലയിലും കഴുത്തിലും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്

കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ തലയിലും കഴുത്തിലും അര്‍ബുദം ബാധിക്കുന്നുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം എന്നിവയില്‍ നിന്നുള്ള

വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മുത്തങ്ങ: എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് ഇൻ്റലിജൻസ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് എന്നീ

അപ്രഖ്യാപിത പവർ കട്ടിനെതിരെ പ്രതീകാത്മക സമരവുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി: കെ എസ് ഇ ബി യുടെ അപ്രഖ്യാപിത പവർ കട്ടിനെതിരെ മാനന്തവാടി കെ എസ് ഇ ബി ഓഫീസിന് മുൻപിൽ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി.പായയും കുപ്പി

ഇത്രയും കാലം കൂടെ താമസിച്ചു, ഒരുകുട്ടിയുമായി, ഇപ്പോൾ ബലാത്സം​ഗമെന്ന് ആരോപിക്കുന്നത് എങ്ങനെ ശരിയാകും’; യുവതിയോട് ചോദ്യവുമായി സുപ്രീം കോടതി

ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പുറത്തുപോകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹത്തിന്റെ അഭാവത്തിൽ ഇത്തരം ബന്ധങ്ങളിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വ്യാജ വിവാഹ വാ​ഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.