കണിയാമ്പറ്റ സ്കൂൾ ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു.

L
കണിയാമ്പറ്റ: ‘വായനയാണ് വഴി’എന്ന സന്ദേശമുയർത്തി കണിയാമ്പറ്റ ഗവ:ഹയർ സെക്കന്ററി സ്കൂൾ
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന
ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു.കുട്ടികളുടെ സ്വതന്ത്രവായനയും എഴുത്തും പരിപോഷിപ്പിക്കുന്ന വീട്ടകങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം പരിപാടി സംഘടിപ്പിച്ചത്.

കുട്ടിയും രക്ഷിതാവും ഒരു ടീമായി പങ്കെടുത്ത സവിശേഷമത്സരം
ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻററി പ്രിൻസിപ്പാൾ രഘുനാഥ് കെ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ ഷിബു. എ.കെ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രധാനാധ്യാപകൻ സുമിത്ത് ശ്രീധരൻ പദ്ധതി വിശദീകരണം നിർവഹിച്ചു. പ്രോഗ്രാം ഡയരക്ടർ അജ്മൽ കക്കോവ് സ്വാഗതവും ഡോ.റീന സതീഷ് നന്ദിയും പറഞ്ഞു.

‘ഇന്ത്യ : സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ’ എന്നതായിരുന്നു നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു ക്വിസ് മാസ്റ്ററായി നേതൃത്വം നൽകിയ ഫാമിലി മെഗാക്വിസ്സിന്റെ വിഷയം.

ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റമിൽറോമലും അച്ഛൻ ബേബി നാപ്പള്ളിയും ചേർന്ന ടീം ക്വിസ്സിൽ ഒന്നാം സ്ഥാനവും പത്താം ക്ലാസ് വിദ്യാർത്ഥി ത്വാഹാമുഹമ്മദും മാതാവ് റൈഹാനത്തും ചേർന്ന ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർസെക്കന്ററി വിഭാഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി അൻസിയ മരിയയും അമ്മ ഷൈനി മാത്യുവും ചേർന്ന ടീമും
നിദഫാത്തിമയും മാതാവ് ഷമീറയും ചേർന്ന ടീമും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെസി ലെസ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ.വി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് നൂരിഷ ചേനോത്ത്,വികസനകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപെഴ്സൺ കെ. കുഞ്ഞായിഷ, വാർഡ് മെമ്പർ എം.പി നജീബ്, പ്രധാനാധ്യാപകൻ സുമിത്ത് ശ്രീധരൻ, എം.പി.ടി.എ പ്രസിഡണ്ട് ഷക്കീല, ഭരതൻ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി. കണിയാമ്പറ്റയുടെ ജനകീയ ഡോക്ടറായിരുന്ന
ഡോ. ഷംസുദ്ദീൻ വി.യുടെ ഓർമ്മയ്ക്കായുള്ള ക്യാഷ്പ്രൈസും ട്രോഫികളുമാണ് വിജയികൾക്ക് സമ്മാനമായി നൽകിയത്.
കാണികളായെത്തിയ പൂർവവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലൈവ് സമ്മാനങ്ങളും നൽകി.
ഹയർസെക്കന്ററി സ്റ്റാഫ് സെക്രട്ടറി സ്വാഗതവും ഹൈസ്കൂൾ സ്റ്റാഫ്സെക്രട്ടറി നിഷ വടക്കേടത്ത് നന്ദിയും പറഞ്ഞു.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.