പടിഞ്ഞാറത്തറ : വയനാട് ഹാൻഡ്‌ബാൾ പ്രീമിയർ ലീഗ് മെൻ /വുമൺ സീസൺ –1 പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു, ഫൈനൽ മത്സരത്തിൽ കേരള പോലീസ് തമിഴ് നാട് പോലീസ് ടീമും ആയി നടന്ന പുരുഷന്മാരുടെ മത്സരത്തിൽ 22-18 എന്ന സ്കോറിന് കേരള പോലീസ് പുരുഷൻമാരിൽ വിജയികളായി, വനിതാ വിഭാഗത്തിൽ വയനാട് ലയൺസ് തമിഴ് നാട് പോലീസ് ടീമിനെ 14-10 സ്കോറിന് പരായപ്പെടുത്തി വനിതകളിൽ വയനാട് ലയൺസ് ചാമ്പ്യൻമാരായി. ചടങ്ങിൽ ഉദ്ഘാടനവും സമ്മാനദാനവും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൾ റഹീം നിർവഹിച്ചു.സംസ്ഥാന ഹാൻഡ്‌ബാൾ അസോസിയേഷൻ സെക്രട്ടറി എസ്.എസ് സുധീർ അദ്യക്ഷനായിരുന്നു. വയനാട് ജില്ലാ ഹാൻഡ്‌ബാൾ അസോസിയേഷൻ സെക്രട്ടറി കെൻസി ജോൺസൺ നന്ദി പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന് പുരസ്കാരം