വീട്ടുകാർക്ക് നിരന്തരം അസുഖങ്ങൾ; അടുക്കളയിൽ സ്ഥാപിച്ച രഹസ്യ ക്യാമറയിൽ വീട്ടുജോലിക്കാരി ചെയ്യുന്ന പ്രവർത്തി കണ്ടാൽ നിങ്ങൾ ഞെട്ടി തരിക്കും: ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന ദൃശ്യമാണിതെങ്കിലും അത്ര സുഖകരമല്ല ഈ വീഡിയോ എന്നതാണ് കാഴ്ചക്കാരെ നടുക്കുന്നത്. വീട്ടിലെ അംഗങ്ങള്‍ക്ക് നിരന്തരം കരള്‍ സംബന്ധമായ അസുഖം വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിച്ചിട്ടും മരുന്നുകള്‍ കഴിച്ചിട്ടും വീണ്ടും പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയായിരുന്നു. അതോടെയാണ് ഭക്ഷണത്തില്‍ നിന്നാണ് അസുഖം ഉണ്ടാകുന്നത് എന്ന് വീട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്നാണ് ബിസിനസുകാരനായ വീട്ടുടമ അടുക്കളയില്‍ മൊബൈല്‍ ക്യാമറ വയ്ക്കാൻ തീരുമാനിച്ചത്.

തങ്ങള്‍ക്ക് വേണ്ടി ജോലിക്കാരി എങ്ങനെയാണ് ഭക്ഷണമുണ്ടാക്കുന്നത് എന്നറിയാനാണ് മൊബൈല്‍ ക്യാമറ ഓണാക്കി വച്ചത്. ദൃശ്യങ്ങളില്‍ വീട്ടിലെ ജോലിക്കാരി അടുക്കള വാതില്‍ അടയ്ക്കുന്നതും ഒരു പാത്രത്തില്‍ മൂത്രമൊഴിക്കുന്നതും കാണാം. പിന്നാലെ അതുപയോഗിച്ച്‌ മാവ് കുഴച്ചാണ് ഇവർ ഭക്ഷണമുണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകള്‍. പരാതിക്ക് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.
https://x.com/virjust18/status/1846444219948585027
എട്ടുവർഷമായി ഇവിടുത്തെ ജോലിക്കാരിയാണ് ഇവരെന്നും ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല എന്നും വീട്ടുടമ പറയുന്നു. അതേസമയം വീട്ടുകാർ ജോലിക്കാരിയെ ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അനുവദിക്കാത്തതിനാലാണ് പാത്രത്തില്‍ മൂത്രം ഒഴിച്ചതെന്നും ആരോപണം ഉണ്ട്. ജോലിക്കാരി വീട്ടുകാരുടെ ആരോപണം നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോ‌ർട്ടുകളുണ്ട്.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.