വയനാട്ടിലെ മസ്സാജ് സ്പാ കേന്ദ്രങ്ങളിൽ പോലീസ് റെയ്‌ഡ്

കൽപ്പറ്റ: വയനാട്ടിലെ സ്പ്‌പാ കേന്ദ്രങ്ങളിൽ പോലീസ് റെയ്‌ഡ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിൻ്റെ നിർദേശപ്രകാര മാണ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പ്രവർത്തിച്ചുവന്നിരുന്ന മസാജ് സ്‌പാ കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയത്. മതിയായ രേഖകളി ല്ലാതെ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന 37 സ്‌പാ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ ആവശ്യമായ രേഖകൾ ഹാജരാക്കു ന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് കേരളാ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ട് 2018 (Kerala clinical establishments registration and regulation Act 2018) പ്രകാരം രജിസ്റ്റർ ചെയ്ത‌ ലൈസൻസ് നിർബന്ധമാണ്. ഈ രേഖയില്ലാതെയും കൂടാതെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവിടങ്ങളിൽ നിന്നുമു ള്ള അനുമതി രേഖകളും വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരില്ലാതെയുമാണ് പല മസ്സാജ് സ്പ‌ാ കേന്ദ്രങ്ങളും പ്രവർത്തിച്ചു വരുന്നത്. ടൂറിസത്തിൻ്റെ മറവിൽ ആയുർവേദ മസാജ് എന്ന പേരിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവ രുന്ന അനധികൃത സ്‌പാകൾക്കെതിരെയും കർശന നടപടിയെടുക്കും. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പരിശോധനയും അനധികൃത കേന്ദ്ര ങ്ങൾക്കെതിരെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ

തുലാവര്‍ഷം രണ്ടു ദിവസത്തിനകം, വരും ദിവസങ്ങളില്‍ കനത്തമഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് പ്രവചനം. അതേസമയം ഇതിന് സമാനമായ കാലയളവില്‍ തന്നെ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ

എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ:എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സുൽത്താൻബത്തേരി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി കോഴിക്കോട് മേഖലാ കൺവീനർ രാജേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ

മുഖ്യമന്ത്രക്ക് നിവേദനം നൽകി.

ചീരാൽ :ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3.9 കോടി രൂപ മുടക്കി കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പേരാറ്റകുന്ന്, എച്ചോം, എച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം, വാറുമ്മൽ കടവ്, ബദിരൂർകുന്ന്, മലങ്കര, നാരങ്ങാമൂല, ചെറുമല, മരവയൽ, കാരകുന്ന്, വെണ്ണിയോട് ഭാഗങ്ങളിൽ നാളെ (ഒക്ടോബര്‍

ക്രിമറ്റോറിയം കെയര്‍ടേക്കര്‍ നിയമനം

അമ്പലവയല്‍ ഗ്യാസ് ക്രിമറ്റോറിയം നടത്തിപ്പിനായി കെയര്‍ടേക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 18 ഉച്ചയ്ക്ക് ശേഷം 2ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. 30 വയസ്സിന് മുകളില്‍ പ്രായമുള്ള അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോൺ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.