കൽപ്പറ്റ: വയനാട് ലോക് സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി
സത്യൻ മൊകേരി മൽസരിക്കും. ഇന്ന്നടന്ന സംസ്ഥാന കൗൺസിൽ
യോഗത്തിന്റേതാണ് തീരുമാനം. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. വയനാടുമായി അടുത്ത ബന്ധം
പുലർത്തുന്ന സത്യൻ മൊകേരി 2004 ൽ വയനാട് ലോക് സഭ മണ്ഡല
ത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്
ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു.







