സ്നേഹവീട് നിർമ്മിച്ച് കല്ലോടി ഉദയ വായനശാല.

വിധവയായ വീട്ടമ്മക്ക് പ്ലാസ്റ്റിക് മറച്ച കൂരയിൽ നിന്നും മനോഹരമായ ഒരു വീടെന്ന സ്വപ്നം സഫലമാക്കിയിരിക്കുന്നു കല്ലോടി ഉദയാ വായനശാലാ പ്രവർത്തകർ.ഗുണഭോക്തൃവിഹിതമായ 3 ലക്ഷം ഉൾപ്പെടെ എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തിയത്‌. ഒട്ടേറെ സുമനസ്സുകൾ നൽകിയ സംഭാവനകൾക്കൊപ്പം വായനശാലാ പ്രവർത്തകരും തങ്ങളാലാവുന്ന വിഹിതം നൽകി.ഒപ്പം കായികാധ്വാനവും.
2024 ജനവരിയിൽ വായനശാല രക്ഷാധികാരി കൂടിയായ റവ.ഫാ.സജി കോട്ടായിൽ തറക്കല്ലിട്ട നിർമ്മാണം ഒൻപത് മാസങ്ങൾ കൊണ്ട് പൂർത്തിയാക്കി. ഈ മാസം 19 ശനിയാഴ്ച വിശിഷ്ട വ്യക്തികളുടേയും ഗ്രന്ഥശാലാ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ വീടിന്റെ താക്കോൽ ദാനവും ഗൃഹപ്രവേശനവും നടക്കുകയാണ്.
വായനശാലാ പ്രസിഡണ്ട് ജോർജ് പടക്കൂട്ടിൽ, നിർമ്മാണക്കമ്മറ്റി ചെയർമാൻ എൻ.വി.ജോർജ് മാസ്റ്റർ, ടോമി മാത്യു, എം.കെ ജോർജ് തുടങ്ങിയവരാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും

ആഭരണ നിര്‍മാണ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്,

വൈദ്യുതി മുടങ്ങും

കണിയാമ്പറ്റ 220 കെ.വി സബ് സ്റ്റേഷന്‍ പരിധിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാട്ടുകുളം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21 ന് രാവിലെ 10 മുതല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടക്കും. പരാതി പരിഹാര പരിപാടിയിലേക്ക് നാളെ (ഒക്ടോബര്‍ 14) മുതല്‍

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്‌ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവ് പ്രവേശനത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലൂടെയാണ് 9, 11 ക്ലാസുകളിലേക്കുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.