ഈ സ്ഥലങ്ങളിൽ വെച്ച് ലൈംഗിക ബന്ധം പൂർണമായും ഒഴിവാക്കുക, ഇല്ലെങ്കിൽ വൻ ആപത്ത്; പുരാതന ശാസ്ത്രങ്ങളിൽ പറയുന്നത്

മനുഷ്യന് ഒഴിച്ചുനിറുത്താൻ കഴിയാത്ത ഒന്നാണ് ലൈംഗികത അഥവാ സെക്സ്. ജീവന്റെ നിലനില്‍പ്പുതന്നെ ഇതില്‍ നിന്നാണ്. എന്നുകരുതി എവിടെ വച്ചും എപ്പോഴും ചെയ്യാവുന്ന ഒന്നാണ് സെക്സ് എന്ന ചിന്ത വേണ്ട. അങ്ങനെ ചെയ്താല്‍ വിരുദ്ധഫലമാവും ഉണ്ടാവുക. വാസ്തുപോലുള്ള വിശുദ്ധശാസ്ത്രങ്ങളില്‍ മനുഷ്യൻ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങള്‍ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ വച്ച്‌ ബന്ധപ്പെടുന്നത് സ്വന്തം കുടുംബത്തിന്റെ മാത്രമല്ല ലോകത്തിന്റെ മൊത്തം ഊർജത്തെയും പ്രതികൂലമായി ബാധിക്കും.

പല ദമ്ബതികള്‍ക്കും കുട്ടികള്‍ ഉണ്ടാകാതത്തുപോലുള്ള വിപത്തുകള്‍ സംഭവിക്കുന്നത് ഇത് ലംഘിച്ചതുകൊണ്ടാണെന്നാണ് ചിലർ പറയുന്നത്. കത്തിച്ചുവച്ച നിലവിളക്കിനുമുന്നില്‍ വച്ച്‌ ഒരിക്കലും ലൈംഗിക ബന്ധം പാടില്ല. ബന്ധപ്പെടല്‍ എന്നല്ല പ്രണയസല്ലാപങ്ങള്‍ പോലും അരുതെന്നാണ് ശാസ്ത്രം പറയുന്നത്. ക്ഷേത്രത്തിന് സമീപത്തും പൂജാമുറിക്ക് സമീപത്തും ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണം. അതുകൊണ്ടാണ് പൂജാമുറിക്ക് അഭിമുഖമായി ഒരിക്കലും കിടപ്പുമുറി വരരുതെന്ന് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നത്.

ക്ഷേത്രത്തിന് സമീപത്തുവച്ച്‌ കാമചിന്ത മനസില്‍ ഉയരുന്നതുപാേലും അരുത്. ഇത് ലംഘിച്ചാല്‍ ഗുരുതര പ്രശ്നങ്ങളാവും അഭിമുഖീകരിക്കേണ്ടിവരിക.വെള്ളത്തിന് മുന്നിലും അരുത്ഒഴുകുന്ന വെള്ളത്തിന് സമീപത്തുവച്ച്‌ ബന്ധപ്പെടുന്നതും ലൈംഗികത ആസ്വദിക്കുന്നതും വാസ്തുശാസ്ത്രപ്രകാരം ഒരിക്കലും അംഗീകരിക്കാനാവില്ല. ഒഴുകുന്ന ജലത്തിന്റെ ശബ്ദം സ്വകാര്യനിമിഷം ആസ്വദിക്കുന്ന ദമ്ബതികളുടെ ചെവിയില്‍ പതിക്കുന്നതുപാേലും ശകുനപ്പിഴയായാണ് കരുതുന്നത്. ബ്രാഹ്മണൻ, ആദരിക്കപ്പെടുന്ന ബ്രഹ്മചാരിയായ ആളുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനും വിലക്കുണ്ട്. ഇതുപോലെ കുട്ടികളുടെ മുന്നില്‍ വച്ചും അസുഖ ബാധിതരായ ആളുകളുടെ മുന്നില്‍വച്ചും ബന്ധം വേണ്ട.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ സന്ദർശിക്കേണ്ടിവരുന്ന അവസരത്തിലുള്ള ബന്ധപ്പെടലും പാടില്ല. അതുപോലെ ശ്മശാനത്തിലും സമീപത്തും വച്ചുള്ള ബന്ധവും വേണ്ടെന്നാണ് ശാസ്ത്രം നിഷ്കർഷിക്കുന്നത്.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.