രത്തൻ ടാറ്റയുടെ വിൽപ്പത്രം നടപ്പിലാക്കേണ്ട ഉത്തരവാദിത്വം നാല് വിശ്വസ്തർക്ക്: ആരൊക്കെ..?

മരണത്തിന് മുൻപ് തയ്യാറാക്കിയ തന്റെ വില്‍പത്രം നടപ്പിലാക്കാൻ രത്തൻ ടാറ്റ ഏല്‍പ്പിച്ചത് നാല് പേരെ. സുഹൃത്തും അഭിഭാഷകനും അർദ്ധ സഹോദരിമാരും അടക്കമുള്ള നാല് പേർക്കാണ് വില്പത്രത്തിലെ നിർദേശങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതല.

രത്തൻ ടാറ്റയുടെ അഭിഭാഷകൻ ദാരിയസ് കമ്ബാറ്റ, നീണ്ട കാല സുഹൃത്തും സഹപ്രവർത്തകനായ മെഹ്‍ലി മിസ്ത്രി, അർദ്ധ സഹോദരിമാരായ ഷിറീൻ, ഡിയെന്ന ജെജിബോയ് എന്നിവർക്കാണ് ചുമതല. ഇവരില്‍ മെഹ്‍ലി മിസ്ത്രി രത്തൻ ടാറ്റയുടെ ഉറ്റ സുഹൃത്തും, ടാറ്റായുടെത്തന്നെ സർ ദോർബാജി ട്രസ്റ്റിന്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയുമാണ്. ഇവ രണ്ടും ഉള്‍പ്പെടുന്ന ടാറ്റ ട്രസ്റ്റുകളുടെ പക്കലാണ് മൊത്തം കമ്ബനിയുടെ 66 ശതമാനത്തോളം ഓഹരികള്‍ ഉള്ളത്.

രത്തൻ ടാറ്റയുടെ അർദ്ധസഹോദരിമാരായ ഷിറീൻ, ഡിയെന്ന ജെജിബോയ് എന്നിവരും ടാറ്റയുടെ വിവിധ ട്രസ്റ്റുകളില്‍ ബോർഡ് അംഗങ്ങളായിരുന്നവരാണ്. രത്തന് ഇവരുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അഭിഭാഷകനായ ദാരിയസ് കമ്ബാറ്റയുടെ നേതൃത്വത്തിലായിരുന്നു രത്തൻ ടാറ്റ തന്റെ വില്‍പത്രം തയ്യാറാക്കിയത്. കമ്ബാറ്റയും ടാറ്റയുടെ ട്രസ്റ്റുകളില്‍ ട്രസ്റ്റിയാണ്. അസുഖബാധിതനായി മുംബൈയില്‍ ചികിത്സയിലായിരുന്നു ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും കൂടിയായ രത്തൻ ടാറ്റ ഒക്ടോബർ 9നാണ് അന്തരിച്ചത്. ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയായ അദ്ദേഹത്തെ രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.

ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങള്‍ക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ് രത്തൻ നേവല്‍ ടാറ്റ.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.