പാഴ്‌സൽ വഴി ‘പണി’ വരും; തട്ടിപ്പിനെ സൂക്ഷിക്കുക! മുന്നറിയിപ്പ് നൽകി ഐസിഐസിഐ ബാങ്ക്

രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇതിന് ഭീഷണി എന്നോണം തട്ടിപ്പുകളുടെ എണ്ണവും കൂടുന്നുണ്ട്. വിവിധ രീതികളിലാണ് ഇപ്പോൾ ആളുകളിൽ നിന്നും പണം തട്ടാൻ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പാഴ്‌സൽ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ഇമെയിൽ വഴിയാണ് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.

എന്താണ് പാഴ്‌സൽ തട്ടിപ്പ്?

തട്ടിപ്പുകാർ പിന്തുടരുന്ന പുതിയ രീതിയാണ് പാഴ്‌സൽ തട്ടിപ്പ്? ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്തവരെ വിളിച്ച് പോലീസ് ഉദ്യോഗസ്ഥരോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരോ ആയി അഭിനയിച്ച് നിങ്ങളുടെ പേരിലുള്ള പാഴ്‌സലിൽ മയക്കുമരുന്ന് പോലുള്ള നിയമവിരുദ്ധ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. ഇരകളുടെ ദുർബലതയെയും ഭയത്തെയും മുതലെടുത്ത് പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഭയപ്പെടുത്തലുകൾക്ക് ഒടുവിൽ സാമ്പത്തിക വിവരങ്ങൾ നല്കാൻ ആവശ്യപ്പെടും. കൂടാതെ ഒരു വ്യാജ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാൻ ഇരകളോട് ആവശ്യപ്പെടുകയും ചെയ്യും. ഇത് കൂടാതെ ബാങ്ക് വിവരങ്ങൾക്ക് പുറമെ അവരുടെ ആധാർ നമ്പറുകളും മറ്റ് തിരിച്ചറിയൽ വിവരങ്ങളും നൽകാനും തട്ടിപ്പുകാർ ആവശ്യപ്പെടും.

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: റാങ്ക് ലിസ്റ്റ് റദ്ദാക്കി

ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 092/2022) തസ്തികയിലേക്ക് 2022 ഡിസംബര്‍ 31 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ഡിസംബര്‍ 31 ന്

ഹൈസ്‌കൂള്‍ ടീച്ചര്‍: അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-തമിഴ് (കാറ്റഗറി നമ്പര്‍ 248/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 28 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ,

വനിത കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് (ജനുവരി 24) രാവിലെ 10 മുതല്‍ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ റഗുലര്‍ കോഴ്‌സുകളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി,

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.