സ്വകാര്യ സംഭാഷണങ്ങൾ പിടിച്ചെടുക്കും; സ്മാർട്ട്ഫോണുകളിലെ ‘വോയിസ് അസിസ്റ്റൻ്റു’മാരിൽ ഒരുകണ്ണ് വേണം

കുടുംബത്തോടോ സുഹൃത്തുക്കളോടോ ഉള്ള സംസാരത്തിനിടയില്‍ ഏതെങ്കിലും ഒരു ഫോണിനെക്കുറിച്ചോ, അല്ലെങ്കില്‍ വീട്ടിലേക്ക് ഒരു മിക്‌സി വാങ്ങുന്നതിനെക്കുറിച്ചോ നിങ്ങള്‍ പറഞ്ഞുവെന്നിരിക്കട്ടെ. പിന്നീടെപ്പോഴെങ്കിലും മൊബൈല്‍ ഫോണ്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഈ പറഞ്ഞ ഫോണിനെക്കുറിച്ചോ മിക്‌സിയെക്കുറിച്ചോ ഉള്ള പരസ്യം അതില്‍ കണ്ടിട്ടുണ്ടോ. ‘ശൈടാ ഇതിപ്പോ ഞാന്‍ പറഞ്ഞ കാര്യമാണല്ലോ എന്ത് അത്ഭുതമായിരിക്കുന്നു. ഞാന്‍ പറയുന്നതൊക്കെ ഈ മൊബൈല്‍ കേട്ടോ’ എന്നൊക്കെ ആശ്ചര്യപ്പെടേണ്ടി വന്ന അവസരം നമുക്ക് ഉണ്ടായിട്ടുണ്ടാവും അല്ലേ. എന്നാല്‍ ആ ആശ്ചര്യത്തില്‍ കാര്യമുണ്ട്. അലക്‌സയും സിരിയും പോലുള്ള വോയ്‌സ് അസിസ്റ്റന്റുമാരും ഗൂഗിള്‍ അസിസ്റ്റന്റുമാരും ഒക്കെ നിങ്ങളുടെ സംഭാഷണം കേള്‍ക്കുന്നുണ്ടെന്ന് സാരം.എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നല്ലേ.

എങ്ങനെ ഫോണുകള്‍ നിങ്ങളുടെ സംഭാഷണം കേള്‍ക്കുന്നു

നിങ്ങള്‍ക്ക് ടാസ്‌കുകള്‍ എളുപ്പമാക്കാനാണല്ലോ അലക്‌സയും സിരിയും ഗൂഗിളും പോലുളള വോയ്‌സ് അസിസ്റ്റൻ്റ്സ് ഉപയോഗിക്കുന്നത്. അതിന്റെ മൈക്രോഫോണുകളുടെ പരിധിക്കുളളില്‍ നിന്ന് നിങ്ങള്‍ എന്ത് സംസാരിച്ചാലും അത് അവര്‍ സ്വീകരിക്കും. ഹേയ് അലക്‌സ, ഹേയ് സിരി പോലെയുളള വേക്ക് കീവേഡുകള്‍ ഉപയോഗിക്കുമ്പോൾ എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് മനസിലാക്കാന്‍ പറ്റുന്ന രീതിയിലാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വോയ്‌സ് അസിസ്റ്റന്റ് നമ്മൾ പറയുന്നതിലെ ചില കീവേഡുകൾ സ്‌പോട്ട് ചെയ്ത് ക്ലൗഡ് സെര്‍വറിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കുടുംബവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍, രണ്ട് ആളുകള്‍ തമ്മിലുള്ള രഹസ്യ സംഭാഷണം ഇവയെല്ലാം അസിസ്റ്റന്റുകള്‍ നിങ്ങളുടെ അറിവില്ലാതെ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. നിങ്ങള്‍ എന്തെങ്കിലും കണ്ടെത്താനായി ഗൂഗിള്‍ അസിസ്റ്റന്റിനോടോ സിരിയോടൊ ആവശ്യപ്പെടുമ്പോള്‍ ടാര്‍ഗറ്റ് ചെയ്ത പരസ്യങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു.

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: റാങ്ക് ലിസ്റ്റ് റദ്ദാക്കി

ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 092/2022) തസ്തികയിലേക്ക് 2022 ഡിസംബര്‍ 31 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ഡിസംബര്‍ 31 ന്

ഹൈസ്‌കൂള്‍ ടീച്ചര്‍: അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-തമിഴ് (കാറ്റഗറി നമ്പര്‍ 248/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 28 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ,

വനിത കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് (ജനുവരി 24) രാവിലെ 10 മുതല്‍ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ റഗുലര്‍ കോഴ്‌സുകളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി,

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.