പോക്കറ്റ് മാര്‍ട്ട്കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍

കുടുംബശ്രീയുടെ പുതിയ ഓണ്‍ലൈന്‍ സ്റ്റോര്‍ പോക്കറ്റ് മാര്‍ട്ടിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാവും. കുടുംബശ്രീ ഉത്പന്നങ്ങള്‍, സേവനങ്ങള്‍ കോമേഴ്‌സ് ആപ്ലിക്കേഷന്‍ മുഖേന വിപണിയില്‍ എത്തിക്കുന്നതോടെ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് സാധ്യത ഒരുക്കുകയാണ് പോക്കറ്റ് മാര്‍ക്ക് അപ്ലിക്കേഷന്‍ ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള കുടുംബശ്രീ സംരംഭങ്ങള്‍, ബസാര്‍, ഔട്ട്‌ലെറ്റുകള്‍, നാനോ മാര്‍ക്കറ്റ്, പ്രീമിയം കഫേകള്‍, പോര്‍ട്ടലുകള്‍, ജനകീയ ഹോട്ടലുകള്‍, ടേക്ക് എ ബ്രേക്ക്, കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, ബഡ്‌സ് സ്‌കൂളുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഉപയോഗപ്പെടുത്താന്‍ സാധിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്ലംബിങ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, കാര്‍ ക്ലീനിങ്, മേസണ്‍ സേവനങ്ങളും ആപ്ലിക്കേഷനിലൂടെ ലഭ്യമാവും. 750 സംരംഭങ്ങളും ക്വിക്ക് സര്‍വ് സേവനങ്ങളും ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പോക്കറ്റ് മാര്‍ട്ടിന്റെ സംസ്ഥാനതല ഉദ്ഘടാനം ഒക്ടോബര്‍ 30 ന് നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച
സ്റ്റോര്‍ പോക്കറ്റ് മാര്‍ട്ടിന്റെ ഓണ്‍ ബോര്‍ഡ് പരിശീലനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം സി വി.കെ റെജിന അധ്യക്ഷയായ പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മാര്‍ക്കറ്റിങ് പ്രോഗ്രാം മാനേജര്‍ അര്‍ഷാക് സുല്‍ത്താന്‍, ജില്ലയിലെ വിവിധ ഡി.പി.എമാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റഴ്‌സ്, ആര്‍.പി.മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പെടുത്തു.

ഹൈസ്‌കൂള്‍ ടീച്ചര്‍: അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-തമിഴ് (കാറ്റഗറി നമ്പര്‍ 248/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 28 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ,

വനിത കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് (ജനുവരി 24) രാവിലെ 10 മുതല്‍ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ റഗുലര്‍ കോഴ്‌സുകളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി,

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്

മധുരസ്മൃതി പുന സമാഗമം നടത്തി

കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്

പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കൽപറ്റ:വയനാട് ജില്ലയിലെ ആയുർവേദ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയിസ് വെൽഫെയർ അസോസിയേഷനും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പുതുവത്സരാഘോഷവും സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.