വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഗസ്റ്റ്,സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ കോടതി കേസുകളുടെ സ്ഥിതിവിവരം അവലോകനം ചെയ്യുന്നതിന് ഒക്ടോബര്‍ 26 നടത്താനിരുന്ന സ്യൂട്ട് കോണ്‍ഫറന്‍സും ജില്ലാ എംപവേര്‍ഡ് കമ്മിറ്റി മീറ്റിങ്ങും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.