തൃശൂരില്‍ 120 കിലോ സ്വര്‍ണം പിടിച്ചെടുത്തു; കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്‍ഡ്

തൃശൂരില്‍ 104 കിലോ സ്വര്‍ണം കണ്ടെത്തിയത് കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡില്‍. ‘ടെറെ െദല്‍ ഓറോ’ (സ്വര്‍ണഗോപുരം) എന്നു പേരിട്ട പരിശോധനയില്‍ പങ്കെടുത്തത് 700 ഉദ്യോഗസ്ഥര്‍. ആറുമാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു റെയ്ഡ് നടത്തിയത്. ക്ലാസെന്നു പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ വിളിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 5% വരെ പിഴ ഈടാക്കും. കള്ളക്കടത്ത് സ്വര്‍ണം ഉണ്ടോയെന്നും പരിശോധിക്കും.

ജിഎസ്ടി ഇന്റലിജൻസിലെ 650 ഉദ്യോഗസ്ഥർ തൃശൂരിൽ റെയ്ഡിനായി പുറപ്പെട്ടത് വിനോദസഞ്ചാരികൾ ചമഞ്ഞ് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഉദ്യോഗസ്ഥർ സംഘടിച്ചു. പരിശീന ക്ലാസെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വരുത്തിയത്. റെയ്ഡ് വിവരം ചോരാതിരിക്കാനായിരുന്നു ഇത്. തൃശൂരിൽ വന്ന ശേഷം വിനോദസഞ്ചാര ബാനർ ബസിൽ കെട്ടി. 75 ഇടങ്ങളിൽ ഒരേ സമയം ഉദ്യോഗസ്ഥർ കയറി. സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

സ്റ്റോക്ക് റജിസ്റ്ററിൽ ഉള്ളതിനേക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചു. ഒരു കിലോ സ്വർണം കണക്കിൽപ്പെടാതെ പിടിച്ചാൽ അഞ്ചു ശതമാനം വരെ പിഴ .

72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വില. പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി . സ്വർണ ഗോപുരം എന്ന പേരിട്ടാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധന നടന്നത്.

ഹൈസ്‌കൂള്‍ ടീച്ചര്‍: അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-തമിഴ് (കാറ്റഗറി നമ്പര്‍ 248/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 28 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ,

വനിത കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് (ജനുവരി 24) രാവിലെ 10 മുതല്‍ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ റഗുലര്‍ കോഴ്‌സുകളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി,

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്

മധുരസ്മൃതി പുന സമാഗമം നടത്തി

കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്

പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കൽപറ്റ:വയനാട് ജില്ലയിലെ ആയുർവേദ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയിസ് വെൽഫെയർ അസോസിയേഷനും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പുതുവത്സരാഘോഷവും സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.