യുഎഇ വിട്ടവര്‍ക്ക് ഏത് വിസയിലും രാജ്യത്ത് തിരിച്ചെത്താം

2024-ലെ യുഎഇ പൊതുമാപ്പ് കാലയളവില്‍ ഔട്ട്പാസ് ലഭിച്ച്‌ രാജ്യം വിട്ടവർക്ക് ഏത് വിസയിലും യുഎഇയിലേക്ക് തിരിച്ചെത്താൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയ വിദേശികള്‍ക്ക് വിസിറ്റ് വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളില്‍ രാജ്യത്തേക്ക് മടങ്ങിവരാനാകുമെന്നും വ്യക്തമാക്കി. വിസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകള്‍ ശരിയാക്കി യുഎഇയില്‍ തുടരാനും പൊതുമാപ്പ് അവസരം നല്‍കി. പൊതുമാപ്പിന്റെ അവസാന തീയതി അടുത്തുവരുന്നു. അവധി ദിവസങ്ങളിലും അടക്കം ഞങ്ങള്‍ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിസ സ്റ്റാറ്റസ് ശരിയാക്കി രാജ്യം വിടാനോ അല്ലെങ്കില്‍ പുതിയ വിസയിലേക്ക് മാറാനോ നിയമലംഘകർ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പൊതുമാപ്പ് കാലയളവിന്റെ അവസാനത്തോടടുക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അല്‍ അവീർ സെന്ററിലും ദുബായിലെ അമർ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്റ്റംബർ 1 മുതലാണ് പദ്ധതിയുടെ ആരംഭം, ഒക്ടോബർ 31-ന് അവസാനിക്കുമ്പോൾ ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം നിരവധി പേരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വിസാ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതർ സ്വീകരിച്ചത്. സർക്കാർ ഫീസ് ഒന്നും ഈടാക്കാതെയും മറ്റു സൗകര്യങ്ങള്‍ ഒരുക്കിയാണ് ഇത്തരക്കാരെ പിന്തുണച്ചത്. വിസ സാധുവാക്കി യുഎഇയില്‍ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെന്റ് ക്യാമ്പും സംഘടിപ്പിച്ചു. നിരവധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴില്‍ ലഭിച്ച്‌ പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആർഎഫ്എ വ്യക്തമാക്കി.

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി,

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മേപ്പാടി: തൊള്ളായിരംകണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിർ ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ

ലേലം റദ്ദാക്കി

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ എ.സി കാറിന്റെ ലേലം റദ്ദാക്കിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനുവരി 20- ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.