ചികിത്സാ പിഴവുണ്ടായി എന്ന പരാതിയുടെ പേരില്‍ നഴ്സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടി പാടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ താൽകാലിക നഴ്സായിരുന്ന യുവതിയുടെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്. 10 വയസ്സുള്ള കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്നായിരുന്നു പരാതി. രോഗീ പരിചരണത്തിനായി രാവുംപകലും പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ സേവനം അംഗീകരിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. ചികിത്സാ പിഴവിനെക്കുറിച്ചുള്ള പരാതിയില്‍ ഡോക്ടര്‍മാരുടെ പേരില്‍ കേസെടുക്കുന്നതിന് മുന്‍പ് വിദഗ്ധരുടെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. സമാന പരിരക്ഷ നഴ്സുമാര്‍ക്കും ഉറപ്പാക്കണം. ഡോക്ടര്‍മാരുടെ കാര്യത്തില്‍ 2008-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് സമാനമായ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്