കൽപ്പറ്റ:എടപ്പെട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വാഴവറ്റ ഏഴാം ചിറ കണിയോടിക്കൽ ബേബിയുടെ മകൻ ശീതൽ ബേബി (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ കൈനാട്ടി ആശുപതിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







