ഇന്ന് ദീപാവലി. മണ്‍ചിരാതുകളില്‍ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെങ്ങും ഇന്ന് ദീപാവലി ആഘോഷത്തിലാണ്. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുന്നത്. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. പല നിറങ്ങള്‍ ചാലിച്ച മധുര പലഹാരങ്ങള്‍ ആകർഷകമാണ്. പാല്‍, ഖാജു വിഭവങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേല്‍ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്കായി ദീപങ്ങള്‍ ഒരുക്കും. രംഗോലികള്‍ തയ്യാറാകും. ചെരാതുകളില്‍ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂർവാധികം ഭംഗിയാക്കും നാടും നഗരവും. ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു. വനവാസശേഷം അയോദ്ധ്യയിലെത്തുന്ന ശ്രീരാമനെ ജനങ്ങള്‍ വരവേറ്റതിന്റെ ആഘോഷമായും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിനത്തിന്റെ ഓർമ്മയായുമെല്ലാം ദീപാവലിയെ വാഴ്ത്താറുണ്ട്. ഇത്തവണയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാൻ പടക്ക കടകള്‍ നേരത്തെ തയ്യാറായിരുന്നു. മാലപ്പടക്കം മുതല്‍ സ്റ്റാർ റഷ് പൂക്കുറ്റി വരെ, വിവിധ തരത്തിലുള്ള പടക്കങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ