ശ്രേയസ് ചീരാൽ യൂണിറ്റിലെ നന്മ അയൽക്കൂട്ടം വാർഷികവും, കുടുംബ സംഗമവും നടത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ചന്ദ്രിക അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെറീന വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡൻറ് ഇ. ജെ. വർഗീസ്,സിഡിഒ മാരായ പി.പി. സ്കറിയ, റഷീദ ലത്തീഫ് ,സാജു ,അനിത എന്നിവർ സംസാരിച്ചു .വിവിധ കായിക മത്സരങ്ങൾ നടത്തി, വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ സമാപിച്ചു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







