പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിശീലന പരിപാടിയ്ക്ക് ബത്തേരി ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍ എം.ടി. ഹരിലാല്‍, ബത്തേരി നഗരസഭ റിട്ടേണിങ് ഓഫീസര്‍ ബേസില്‍ പോള്‍, ബ്ലോക്ക് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ കെ.എസ്. സജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. രണ്ട് ഷെഡ്യൂളുകളിലായാണ് പരിശീലനം നല്‍കിയത്.

ബത്തേരി ബ്ലോക്കിലെ 152 പോളിങ് സ്റ്റേഷനുകളിലെ 152 പ്രിസൈഡിംങ് ഓഫീസര്‍മാരും 152 ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും 32 റിസര്‍വ് ഓഫീസര്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു. ബത്തേരി നഗരസഭയില്‍ 35 പോളിങ് സ്റ്റേഷനുകളിലെ 35 പ്രിസൈഡിംങ് ഓഫീസര്‍മാരും 35 ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും 7 റിസര്‍വ് ഓഫീസര്‍മാരുമാണ് പരിശീലന ക്ലാസില്‍ പങ്കെടുത്തത്. ഇലക്ട്രോണിക് വോട്ടിംങ് മെഷീന്‍ ഉപയോഗിക്കേണ്ട രീതി, കോവിഡ് പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പോളിങുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി

ബിന്ദുവിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മന്‍

കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്, 2 പേര്‍ ഐസിയുവിൽ തുടരുന്നു.

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത്

പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു; സിപിഎം ഏരിയ സെക്രട്ടറി അടക്കം 20 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ്

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.