മുട്ടിൽ : വയനാട് പാർലിമെന്റ് യുഡിഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതുവേണ്ടി യു ഡി വൈ എഫ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുത്ത് ഫോർ പ്രിയങ്ക ക്യാമ്പയിൻ തുടക്കമായി. മുട്ടിൽ ടൗണിൽ തുടക്കം കുറിച്ച പ്രേചാരണ പരിപാടിയുടെ ഉദ്ഘടനം യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽജോയ് ,യുത്ത് ലീഗ് ജില്ല പ്രസിഡന്റ് എംപി നവാസ് എന്നിവർ സംയുക്തമായി നിർവഹിച്ചു.യു ഡി വൈ എഫ് മുട്ടിൽ ചെയർമാൻ നജീബ് മണ്ടാട് അധ്യക്ഷനായി.യുത്ത് കോൺഗ്രസ് മുട്ടിൽ ചാർജ് ഉള്ള ജനറൽ സെക്രട്ടറി വിനായക് ഡി സ്വാഗതം പറഞ്ഞു.
ഷിജു ഗോപാലൻ, ഡിന്റോ, ലിലാർ നൗഫൽ,അരുൺ ലാൽ , ഇക്ബാൽ, ഷിബിന, ദിൽഷാദ്,
മുഫീത തസ്മിൻ, നൗഷാദ് ബാബു, കെ മജീദ്, ഡോ.ഫായിസ്, ആദം ആസിഫ് എന്നിവർ സംസാരിച്ചു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന് ഭരണഘടന മൂല്യങ്ങള് സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര് കേളു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന് ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള് എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന് ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു. കല്പ്പറ്റ എസ്.കെ.എം.ജെ സ്കൂള് ഗ്രൗണ്ടില് സ്വാതന്ത്ര്യ