സു. ബത്തേരി: വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് കേരളപ്പിറവി ദിനം ആഘോഷിച്ച് സെൻ എജ്യുക്കേഷനിലെ വിദ്യാർത്ഥികൾ. പോസ്റ്റർ നിർമ്മാണം, കേരളമങ്ക, കേരളശ്രീമാൻ, പാട്ട്, സോളോ ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സി.ഇ.ഒ എൽദോ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ അമൽ, ഹർഷ, നിഖിലേഷ് എന്നിവർ നേതൃത്വം നൽകി.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം