വെറും ₹10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ചെറുകിടക്കാർക്കും സ്വർണ്ണ നിക്ഷേപത്തിന് വഴിയൊരുക്കി അംബാനിയുടെ പദ്ധതി

ദീപാവലി കാലത്ത് സ്വർണം ഏറ്റവും വലിയ നിഷേപമാക്കി മാറ്റൻ മികച്ച അവസരമൊരുക്കി റിലയൻസ് ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി.

ധൻതേരാസ്, മുഹൂർത്ത വ്യാപാരം എന്നിവ ലക്ഷ്യമിട്ട് സ്മാർട്ട് ഗോള്‍ഡ് സേവനവുമായി ആണ് മുകേഷ് അംബാനി എത്തുന്നത്. ജിയോ ഫിനാൻഷ്യല്‍ സർവീസസ് ആണ് ജിയോ ഫിനാൻസ് ആപ്പില്‍ സ്മാർട്ട് ഗോള്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

വെറും പത്ത് രൂപയ്ക്ക് പോലും സ്വർണം വാങ്ങാമെന്നതാണ് അംബാനിയുടെ ജിയോ ഫിനാൻസ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് വഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വർണത്തില്‍ എളുപ്പത്തില്‍ നിഷേപം നടത്താനുള്ള ഓപ്ഷനാണ് നല്‍കുന്നത്.

ആഗോളതലത്തിലും പ്രാദേശിക വിപണിയിലും സ്വർണവില കത്തിക്കയറുന്നതിനിടെയാണ് ഡിജിറ്റല്‍ ഗോഹഡ് രംഗത്തേക്കുള്ള അംബാനിയുടെ ചുവടുവെയ്പ്പ്. ജിയോ ഫിനാൻസ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് രൂപയിലോ ഗ്രാമിലോ നിക്ഷേപം നടത്താൻ കഴിയും. ഡിജിറ്റല്‍ സ്വർണത്തിന് പുറമേ ഫിസിക്കല്‍ ഗോള്‍ഡ് ഒപ്ഷനും അംബാനിയുടെ ഡിജിറ്റല്‍ ഗോള്‍ഡ് സർവീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അര ഗ്രാം, 1 ഗ്രാം, 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം എന്നിങ്ങനെ ആകർഷകമായ മൂല്യങ്ങളില്‍ നിക്ഷേപകർക്ക് ഹോം ഡെലിവറി സേവനവും ആപ്പ് വാഗ്ദാനം ചെയ്യുന്നു.

പണം, സ്വർണ നാണയം, ആഭരണങ്ങള്‍ എന്നിവയ്ക്കായി വീണ്ടെടുക്കല്‍ ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്. അതായത്, അംബാനിയുടെ ജിയോ ഫിനാൻസ് ആപ്പിലൂടെയുള്ള നിഷേപങ്ങള്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് പണമാക്കി മാറ്റാൻ സാധിക്കും. സ്വന്തമാക്കുന്ന സ്വർണം ഇൻഷ്വർ ചെയ്ത ലോക്കറുകളില്‍ സൂക്ഷിക്കുമെന്നതുകൊണ്ട് തന്നെ 100 ശതമാനം സുരക്ഷയാണ് അംബാനി നിങ്ങളുടെ നിഷേപത്തില്‍ ഉറപ്പാക്കുന്നത്.

തത്സമയ സ്വർണവില നല്‍കുന്നതിലൂടെ നിക്ഷേപകർക്ക് സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതാണ് ജിയോ ഫിനാൻസ് ആപ്പിന്റെമറ്റൊരു പ്രത്യേകത. പരമ്ബരാഗത സ്വർണം വാങ്ങുന്നതിലൂടെ ചെറിയ തുകയില്‍ ഡിജിറ്റല്‍ സ്വർണ നിക്ഷേപവും അംബാനി പ്രോത്സാഹിപ്പിക്കുന്നു.

ആഗോള- പ്രാദേശിക വിപണിയില്‍ സ്വർണവില കുത്തനെ ഉയരുകയാണ്. അധികം വൈകാതെ, സ്വർണവില പവന് 70,000 രൂപയിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള വിപണിയില്‍ സ്വർണം ഔണ്‍സിന് 2,782.5 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അധികം വൈകാതെ തന്നെ ഇത് 3000 ഡോളറിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. പ്രാദേശിക വിപണിയില്‍ നിലവില്‍ 59,520 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 520 രൂപ ഉയർന്നിരുന്നു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.