വനിത എസ്ഐയുടെ യൂണിഫോമണിഞ്ഞ് ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്തു; കടം പറഞ്ഞു മുങ്ങിയതോടെ പരാതി: അന്വേഷണത്തിൽ കുടുങ്ങിയത് ആൾമാറാട്ട ക്കാരിയായ യുവതി

യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി.

തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചന കുറ്റവും യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്‌ഐ എന്ന വ്യാജേനയായിരുന്നു അഭിപ്രിയ ചെന്നൈയും തിരുനല്‍വേലിയും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കറങ്ങി നടന്നത്.

തന്റെ ഇരുപത്തൊന്നാമത്തെ വയസ്സില്‍ 66കാരനെ അഭിപ്രിയ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍, ആറു വർഷം മാത്രമാണ് ആ ദാമ്ബത്യം തുടർന്നത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് യുവതി പിന്നീട് ഭർത്താവുമായി പിരിഞ്ഞു. പിന്നീട് ഒരു ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്നതിനിടെ പൃഥ്വിരാജ് എന്നയാളുമായി അടുപ്പത്തിലായി.

മൂന്ന് മാസം മുമ്ബാണ് യുവാവിനോട് അഭിപ്രിയ പ്രണയാഭ്യർത്ഥന നടത്തിയത്. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ താല്‍പ്പര്യമുണ്ടെന്ന് യുവതി തുറന്നു പറഞ്ഞത്. എന്നാല്‍, ഒരു പൊലീസ് ഉദ്യോഗസ്ഥയെ മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് മാതാപിതാക്കളുടെ നിലപാട് എന്ന് യുവാവ് മറുപടി നല്‍കി. ഇതോടെയാണ് കാമുകന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ യുവതി പദ്ധതിയിട്ടത്.

തുടർന്ന് പൃഥ്വിരാജിന്റെ സഹായത്തോടെ പൊലീസ് യൂണിഫോം ധരിച്ച്‌ ഇവർ വീഡിയോയും ഫോട്ടോയും എടുത്തു. വനിതാ എസ്‌ഐയുടെ വേഷം ധരിച്ച അവർ ചെന്നൈയിലും തിരുനെല്‍വേലിയിലും മറ്റ് നഗരങ്ങളിലും കറങ്ങിനടന്നു. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്‌ഐ എന്നായിരുന്നു ഇവർ പരിചയപ്പെടുന്നവരോട് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് നാഗർകോവില്‍ വനിതാ കോളേജിന്റെ സമീപത്തുവെച്ച്‌ വെങ്കിടേഷിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബ്യൂട്ടി പാർലറില്‍ എത്തിയ ഇവർ മുഖം ഫേഷ്യല്‍ചെയ്‌ത് പണം കടംപറഞ്ഞ്‌ പോയി. സംശയംതോന്നിയ വെങ്കിടേഷ് വടശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വെങ്കിടേഷിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പൊലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ അഭിപ്രിയ കുറ്റം സമ്മതിച്ചു. ഇവർ മറ്റ് പലരെയും കബളിപ്പിച്ചതായി സംശയമുള്ളതായും, കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. അഭിപ്രിയയുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.