SSLC, പ്ലസ് ടു പരീക്ഷാ സമയത്തില്‍ എതിര്‍പ്പുമായി അധ്യാപകര്‍

പൊതുപരീക്ഷ ടൈംടേബിള്‍ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം. മുൻകാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന മാർച്ചില്‍ റംസാൻ വ്രതമുണ്ടെന്നത് പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ടൈംടേബിള്‍ നിശ്ചയിച്ചതെന്ന വിമർശനവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ഇതിനുപുറമേ, ശനിയാഴ്ചകളില്‍ പരീക്ഷ ക്രമീകരിച്ചതിലും എതിർപ്പ് ശക്തമായി. റംസാൻ വ്രതം മാർച്ച്‌ ആദ്യവാരം ആരംഭിക്കുമെന്നതിനാല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂർ പരീക്ഷ എഴുതേണ്ടിവരുന്നത് നോമ്പ് ആചരിക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് എച്ച്‌എസ്എസ്ടിഎ ചൂണ്ടിക്കാട്ടി. ദേശീയ മത്സര പരീക്ഷകളുടെ റാങ്കിങ്ങിന് ഹയർ സെക്കൻഡറി മാർക്ക് പരിഗണിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് മികച്ചരീതിയില്‍ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കണം. ടൈംടേബിള്‍ പുനഃക്രമീകരി ക്കണമെന്ന് പ്രസിഡണ്ട് കെ.വെങ്കിടമൂർത്തി ആവശ്യപ്പെട്ടു. ഒരേദിവസം ഒട്ടേറെ വിഷയങ്ങളില്‍ പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി ടൈംടേബിള്‍ അശാസ്ത്രീയമാണെന്ന് എഎച്ച്‌എസ്ടിഎ പ്രസിഡണ്ട് ആർ.അരുണ്‍കുമാർ പറഞ്ഞു. മുൻവർഷങ്ങളില്‍ പത്ത് ദിവസമായിരുന്നെങ്കില്‍ ഇത്തവണ 17 ദിവസമാണ് ഹയർസെക്കൻഡറി പരീക്ഷ. മൂന്ന് ശനിയാഴ്ചകളും പരീക്ഷയുണ്ട്. ഇതിനുപുറമേ, തിങ്കള്‍ മുതല്‍ ശനിവരെ ആറ് ദിവസം തുടർച്ചയായി പരീക്ഷ നടത്തുന്നതും അധ്യാപകർ ചൂണ്ടിക്കാട്ടി. എന്നാല്‍, വാർഷിക പരീക്ഷയൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ കൂടി നടക്കുന്നതിനാല്‍ ഹയർസെക്കൻഡറിക്ക് മതിയായ ക്ലാസ്മുറികളും ഇൻവിജിലേറ്റർമാരുടെ സേവനവും ഉറപ്പാക്കാനാണ് ഇപ്പോഴത്തെ ടൈംടേബിളെന്നാണ് ഔദ്യോഗിക വിശദീകരണം. എസ്എസ്എല്‍സി പരീക്ഷയ്ക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. 4.28 ലക്ഷം വിദ്യാർഥികളാണ് ഇത്തവണയുള്ളത്. രജിസ്ട്രേഷൻ പൂർത്തിയായതിന് ശേഷം കേന്ദ്രങ്ങള്‍ നിശ്ചയിക്കും.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്

എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ

ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ

പൂഴിത്തോട് -പ‌ടിഞ്ഞാറെത്തറ റോഡ് : പ്രവൃത്തി ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാര്‍

പൂഴിത്തോട്-പ‌ടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന്

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.