മാനന്തവാടി എ- വൺ ലോഡ്ജിന് തീ പിടുത്തം മുണ്ടായത്ഇന്ന് പുലർച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം. ലോഡ്ജി ന്റെ റിസപ്ഷനിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക സൂചന. തുടർന്ന് തീയാളി പടർന്ന് റിസപ്ഷനിലെ ഉപകരണങ്ങൾ കത്തി നശിച്ചു. വിവരമറിഞ്ഞയുടൻ മാനന്തവാടി അഗ്‌നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ പി.കെ ഭരതന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുറികളിൽ കുടു ങ്ങിയ ഏഴ് പേരെ അഗ്നി രക്ഷാസേന സാഹസികമായി പുറത്തെത്തിച്ചു. മുകൾ നിലയിലെ മുറികളിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ലാഡർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത് അപകടത്തിൽ ആർക്കും പരിക്കില്ല.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്
വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്