കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഭക്ഷണം കഴിക്കാൻ ഇനി ഈ 24 ഹോട്ടലുകളിൽ മാത്രമേ നിർത്തിക്കൊടുക്കൂ; റൂട്ട് ഉൾപ്പെടെ ഹോട്ടലുകളുടെ പട്ടിക

കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ ശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിപട്ടിക കെ.എസ്.ആര്‍.ടി.സി പുറത്തിറക്കി.

ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു എന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നീക്കം. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ലിസ്റ്റ് ചുവടെ വായിക്കാം

ലേ അറേബ്യ- കുറ്റിവട്ടം. ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ
പണ്ടോറ – വവ്വാക്കാവ്- ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ
ആദിത്യ ഹോട്ടല്‍- നങ്ങ്യാർകുളങ്ങര ദേശീയ പാത. ഹരിപ്പാടിനും കായംകുളത്തിനും ഇടയിൽ
ആവീസ് പുട്ട് ഹൌസ്- പുന്നപ്ര. ദേശീയ പാത ആലപ്പുഴക്കും ഹരിപ്പാടിനും ഇടയിൽ
റോയല്‍ 66- കരുവാറ്റ ദേശീയ പാത ആലപ്പുഴക്കും ഹരിപ്പാടിനും ഇടയിൽ.
ഇസ്താംബുള്‍- തിരുവമ്ബാടി, ദേശീയ പാത. ആലപ്പുഴക്കും ഹരിപ്പാടിനും ഇടയില്‍
ആർ ആർ റെസ്റ്ററന്‍റ്- മതിലകം. ദേശീയ പാത എറണാകുളത്തിനും ആലപ്പുഴക്കും ഇടയിൽ
റോയല്‍ സിറ്റി- മാനൂർ. ദേശീയ പാത. എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയില്‍9.
ഖൈമ റെസ്റ്ററന്‍റ്- തലപ്പാറ. ദേശീയ പാത തിരൂരങ്ങാടിക്കും രാമനാട്ടുകരക്കും ഇടയിൽ
ഏകം- നാട്ടുകാല്‍. സംസ്ഥാന പാത. പാലക്കാടിനും മണ്ണാർക്കാടിനും ഇടയിൽ
ലേസഫയർ- ദേശീയ പാത.സുല്‍ത്താൻബത്തേരിക്കും മാനന്തവാടിക്കും ഇടയിൽ
ക്ലാസിയോ – താന്നിപ്പുഴ. എം സി റോഡ്. അങ്കമാലിക്കും പെരുമ്ബാവൂരിനും ഇടയിൽ
കേരള ഫുഡ് കോർട്ട്- കാലടി, എം സി റോഡ്. അങ്കമാലിക്കും പെരുമ്ബാവൂരിനും ഇടയില്‍
പുലരി റെസ്റ്ററന്‍റ്- എം സി റോഡ്. കൂത്താട്ടുകുളത്തിനും കോട്ടയത്തിനും ഇടയിൽ.
ശ്രീ ആനന്ദ ഭവൻ- എം സി റോഡ്. കോട്ടയം. കുമാരനല്ലൂരിനും എസ്. എച്ച്‌ മൗണ്ടിനും ഇടയിൽ
അമ്മ വീട്- വയക്കല്‍,എം സി റോഡ്. ആയൂരിനും വാളകത്തിനും ഇടയിൽ.
ശരവണഭവൻ പേരാമ്ബ്ര, ദേശീയ പാത.ചാലക്കുടിക്കും അങ്കമാലിക്കും ഇടയിൽ
ആനന്ദ് ഭവൻ- പാലപ്പുഴ. എം സി റോഡ്. മൂവാറ്റുപുഴക്കും കൂത്താട്ടുകുളത്തിനും ഇടയിൽ.
ഹോട്ടല്‍ പൂർണപ്രകാശ്-എം സി റോഡ്. ഏനാത്തിനും കൊട്ടാരക്കരയ്ക്കും ഇടയിൽ
മലബാർ വൈറ്റ് ഹൌസ്- ഇരട്ടക്കുളം.സംസ്ഥാന പാത തൃശൂരിനും ആലത്തൂരിനും ഇടയില്‍
കെ.ടി.ഡി.സി ആഹാർ-ദേശീയ പാത. ഓച്ചിറക്കും കായംകുളത്തിനും ഇടയിൽ
എ ടി ഹോട്ടല്‍- സംസ്ഥാന പാത.കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ
ലഞ്ചിയൻ ഹോട്ടല്‍, അടിവാരം. കോഴിക്കോടിനും മാനന്തവാടിക്കും ഇടയില്‍.
ഹോട്ടല്‍ നടുവത്ത്, മേപ്പാടി,കോഴിക്കോടിനും മാനന്തവാടിക്കും ഇടയില്‍

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.